പരിശുദ്ധ ബാവ തിരുമേനിക്ക് ചിക്കാഗോ ഓർത്തഡോക്സ് സമൂഹത്തിന്റെ ആദരാജ്ഞലികൾ

മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷനും, പൗരസ്ത്യ കാതോലിക്കയും, മലങ്കര മെത്രപൊലീത്തയുമായ പരിശുദ്ധ മോറാൻ മാർ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ ബാവായുടെ വേർപാടിൽ ചിക്കാഗോയിലുള്ള ഓർത്തഡോക്സ് സമൂഹം 2021 ജൂലൈ 17 തിയതി ശനിയാഴ്ച ചിക്കാഗോ സെന്റ് തോമസ് ഓർത്തഡോക്സ് ഇടവകയിൽ ഒത്തുകൂടി സ്മരണാഞ്ജലികൾ അർപ്പിച്ചു. മലങ്കരയുടെ ഭാഗ്യ തേജസ്സായ പരിശുദ്ധ പിതാവിന്റെ വേർപാടിൽ അനുശോചിച്ചു ചിക്കാഗോയിലെ ഓർത്തഡോക്സ് ഇടവകളിലെ വികാരിമാരും, പ്രതിനിധികളും, സഭാവിശ്വാസികളും സംസാരിച്ചു.

സന്ധ്യാ നമസ്കാരത്തെ തുടർന്ന് ചേർന്ന അനുശോചന യോഗത്തിൽ സെന്റ് തോമസ് ഇടവക വികാരി റവ. ഫാ. ഹാം ജോസഫ് അദ്ധ്യക്ഷത വഹിച്ചു. തിരുമേനിയുടെ പുഞ്ചിരിയും, ലാളിത്യവും, സ്നേഹ വാത്സല്യവും എന്നും നമ്മുടെ മനസ്സിൽ ഉണ്ട് എന്ന് ഹാം അച്ചന്‍ അനുസ്മരിച്ചു. പരിശുദ്ധ പിതാവിന്റെ വേർപാടിൽ ചിക്കാഗോ സമൂഹത്തിന്റെ വേദന പങ്കുവച്ചുകൊണ്ട് റവ. ഡീക്കൻ ജോർജ് പൂവത്തൂർ അനുശോചന പ്രമേയം സമർപ്പിച്ചു. ബെല്‍‌വുഡ് സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് കത്തീഡ്രലിന്റേയും, സെന്റ് മേരീസ് ഓർത്തഡോക്സ് ഇടവകയുടെയും വികാരി റവ. ഫാ. എബി ചാക്കോ പരിശുദ്ധ പിതാവിന്റെ ചിക്കാഗോ സന്ദർശനത്തെക്കുറിച്ചുള്ള ഓർമ്മകൾ പങ്കു വച്ചു.

മലങ്കര സഭയുടെ സൗത്ത് വെസ്റ്റ് ഭദ്രാസന കൗൺസിൽ അംഗമായ എബ്രഹാം വർക്കി, ഭദ്രാസന മർത്തമറിയം സമാജം ജനറൽ സെക്രട്ടറി രൂപ ജോൺ, ഭദ്രാസന അസംബ്ലി അംഗം ജോർജ് പണിക്കർ, സെന്റ് ഗ്രീഗോറിയോസ് കത്തീഡ്രല്‍ സെക്രട്ടറി ഷിബു മാത്യു, സെന്റ് മേരീസ് ഇടവക സെക്രട്ടറി സിബിൽ ഫിലിപ്പ്, റീജിയണൽ സൺ‌ഡേ സ്കൂൾ ഡയറക്ടർ ജോൺ സൈമൺ, ചിക്കാഗോ റീജിയൻ മർത്തമറിയം സമാജം സെക്രട്ടറി മറിയാമ്മ തോമസ്, യുവജന സംഘടനകളെ പ്രധിനിധീകരിച്ച് റോഷൻ തോമസ് എന്നിവർ പരിശുദ്ധ ബാവയെ അനുസ്മരിച്ചു സംസാരിച്ചു. എക്യൂമിനിക്കൽ പ്രസ്ത്ഥാനത്തിന്റെ മിഡ് വെസ്റ്റ് റീജിയണൽ പ്രയർ ഫെല്ലോഷിപ്പ് കോ-ഓർഡിനേറ്റർ ഏലിയാമ്മ പുന്നൂസ് കൃതജ്ഞത രേഖപ്പെടുത്തി. സെന്റ് തോമസ് ഓർത്തഡോക്സ് ഇടവക സൺ‌ഡേ സ്കൂൾ പ്രിൻസിപ്പൽ ബീന കോര അനുസ്മരണ സമ്മേളനത്തിന്റെ എം സിയായി പ്രവർത്തിച്ചു.

ചിക്കാഗോ ഓർത്തഡോക്സ് ഇടകവകളായ സെന്റ് ഗ്രീഗോറിയോസ് ബെൽവുഡ്, സെന്റ് ഗ്രീഗോറിയോസ് ഇൽമസ്റ്റ്, സെന്റ് മേരീസ് ഓക്ക്ലോൺ, സെന്റ് തോമസ് ചിക്കാഗോ എന്നീ ദേവാലയങ്ങളുടെ സംയുക്താഭിമുഖ്യത്തിൽ ക്രമീകരിച്ച അനുസ്മരണ സമ്മേളനത്തിൽ ഇടവക വിശ്വാസികളും പങ്കു ചേർന്നു.

Print Friendly, PDF & Email

Related posts

Leave a Comment