ജർമ്മൻ കെമിക്കൽസ് സൈറ്റിൽ സ്ഫോടനം; ഒരാൾ മരിച്ചു, അഞ്ചു പേരെ കാണാതായി

പടിഞ്ഞാറൻ ജർമ്മനിയിലെ ലെവർകുസെനിലെ ഒരു കെമിക്കൽ പാർക്കിൽ ചൊവ്വാഴ്ചയുണ്ടായ സ്ഫോടനത്തിൽ ഒരാള്‍ മരിക്കുകയും നിരവധി ജീവനക്കാർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. അഞ്ച് ജീവനക്കാരെ നിലവിൽ കാണാനില്ല.

പുലർച്ചെ 09:40 ഓടെ (0740 ജിഎംടി) യാണ് സ്‌ഫോടനം നടന്നത്. സ്ഫോടനത്തിന്റെ കാരണം വ്യക്തമല്ല.

ലെവർകുസെന്റെ ബ്യൂഹ്രിഗ് ജില്ലയിലെ ചെമ്പാർക്കില്‍ മാലിന്യങ്ങൾ കത്തിക്കുന്ന സ്ഥലത്താണ് സംഭവം നടന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

മലിനീകരണ ബോര്‍ഡ് വിദഗ്ധരും അഗ്നിശമന സേനാംഗങ്ങളും രക്ഷാപ്രവർത്തകരും സംഭവസ്ഥലത്തുണ്ടെന്ന് കമ്പനി വക്താവ് പറഞ്ഞു. വലിയ നാശനഷ്ടങ്ങൾ കാരണം ലെവർകുസെൻ പ്രദേശത്ത് നിരവധി മോട്ടോർവേകൾ അടച്ചതായി അടുത്തുള്ള കൊളോൺ നഗരത്തിലെ പോലീസ് ട്വീറ്റ് ചെയ്തു.

സ്ഫോടനത്തിന്റെ ശക്തിയില്‍ വീടുകളുടെ ജനലുകള്‍ തെറിച്ചുപോയതായി പ്രദേശവാസികള്‍ പറഞ്ഞു. കറുത്ത പുക വായുവിലേക്ക് ഉയരുന്നതിന്റെ ചിത്രങ്ങൾ അവര്‍ സോഷ്യൽ മീഡിയയിൽ പങ്കിട്ടു.

Print Friendly, PDF & Email

Related News

Leave a Comment