ട്രൈസ്‌സ്റ്റേറ്റ് കേരളാ ഫോറം കര്‍ഷകരത്ന അവാര്‍ഡ് 2021 മത്സരം

ഫിലഡല്‍ഫിയ: വിളവെടുപ്പിന്റെ ഉത്സവം കൂടിയായ ഓണാഘോഷത്തോടനുബന്ധിച്ച് കേരളാ ഫോറം ട്രൈസ്‌സ്റ്റേറ്റ് ഏരിയയിലെ മികച്ച കര്‍ഷകനെ കണ്ടെത്താനുള്ള മത്സരം സംഘടിപ്പിക്കുന്നു.

ഫിലഡല്‍ഫിയയിലും പരിസര പ്രദേശത്തുമുള്ള മലയാളി കുടുംബങ്ങളെ ജൈവ കൃഷിയിലേക്ക് ആകര്‍ഷിപ്പിക്കുവാനും, കേരളത്തിന്റെ തനതായ പച്ചക്കറികളും പഴവര്‍ക്ഷങ്ങളും അമേരിക്കന്‍ മണ്ണില്‍ വികസിപ്പിച്ചെടുക്കുന്നവരെ പ്രോത്സാഹിപ്പിക്കുവാനുമുള്ള ശ്രമത്തിന്റെ ഭാഗമായാണ് ട്രൈസ്‌സ്റ്റേറ്റ് കേരളാ ഫോറം കര്‍ഷകരത്‌നം അവാര്‍ഡ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിത്തുല്പാദനം മുതല്‍ വിളവെടുപ്പുവരെയുള്ള പ്രക്രിയകള്‍ സൂക്ഷ്മമായി പരിശോധിച്ചശേഷമാണ് വിധിനിര്‍ണയം നടത്തുന്നത്.

കര്‍ഷകരത്ന അവാര്‍ഡ് ജേതാവിന് ഇമ്മാനുവല്‍ റിയാലിറ്റി എവര്‍ റോളിംഗ് ട്രോഫിയും, കേരള കിച്ചന്‍ നല്‍കുന്ന ക്യാഷ് അവാര്‍ഡും സമ്മാനിക്കും. രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് ക്യാഷ് അവാര്‍ഡും മറ്റ് ആകര്‍ഷകമായ സമ്മാനങ്ങളും നല്‍കുന്നു. കൂടാതെ മത്സരാര്‍ത്ഥികളേവരെയും സ്റ്റേജില്‍ ആദരിക്കുന്നു.

കോവിഡ് മഹാമാരിയുടെ പ്രത്യേക സാഹചര്യത്തില്‍ മത്സരാര്‍ത്ഥികള്‍ തങ്ങളുടെ കൃഷിയിടങ്ങളുടെ സവിസ്തരമായ വീഡിയോ അയച്ചു തരണം. തെരഞ്ഞെടുക്കപ്പെടുന്ന അടുക്കളതോട്ടങ്ങള്‍ ട്രൈസ്‌സ്റ്റേറ്റ് കേരളാ ഫോറം ജഡ്ജിംഗ് പാനല്‍ പരിശോധിച്ച് വിജയികളെ തീരുമാനിക്കും. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആഗസ്റ്റ് 15ാം തീയതിക്കുള്ളില്‍ വീഡിയോ അയയ്ക്കുക. വീഡിയോ അയക്കേണ്ട ഇ-മെയില്‍: Philip52@comcast.net, Oalickal@aol.com, Thakadi1@hotmail.com

കണ്‍സ്റ്റാറ്റര്‍ ജര്‍മ്മന്‍ ക്ലബ് വിശാല ഓപ്പണ്‍ വേദിയിലാണ് (9130 Academy Road, Philadelphia, PA 19114) ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്റെ ഈ വര്‍ഷത്തെ ഓണാഘോഷം അരങ്ങേറുന്നത്. ആഗസ്റ്റ് 21 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3:00 മണി മുതല്‍ രാത്രി 10:00 മണിവരെയാണ് ആഘോഷ പരിപാടികള്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സുമോദ് നെല്ലിക്കാല (ചെയര്‍മാന്‍) 267-322-8527, സാജന്‍ വറുഗീസ് (ജനറല്‍ സെക്രട്ടറി), 267-322-8527, രാജന്‍ സാമുവേല്‍ (ട്രഷറര്‍) 215 435 1015, വിന്‍സന്റ് ഇമ്മാനുവേല്‍ (ഓണം ചെയര്‍മാന്‍) 215-880-3341, ഫീലിപ്പോസ് ചെറിയാന്‍ 215-605-7310, ടി.ജെ. തോംസണ്‍ 215 429 2442, ജോര്‍ജ്ജ് ഓലിക്കല്‍ 215 873 4365.

Print Friendly, PDF & Email

Related News

Leave a Comment