2022 ലെ തിരഞ്ഞെടുപ്പ് തടസ്സപ്പെടുത്താൻ റഷ്യ ശ്രമിക്കുന്നുവെന്ന് ജോ ബൈഡന്‍

വാഷിംഗ്ടൺ: തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച് 2022 ലെ കോൺഗ്രസ് തിരഞ്ഞെടുപ്പിനെ തടസ്സപ്പെടുത്താൻ റഷ്യ ശ്രമിക്കുന്നുണ്ടെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ ആരോപിച്ചു.

“2022 ലെ തിരഞ്ഞെടുപ്പിനെക്കുറിച്ചും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിനെക്കുറിച്ചും റഷ്യ ഇതിനകം എന്താണ് ചെയ്യുന്നതെന്ന് നോക്കൂ,” വാഷിംഗ്ടണിനടുത്തുള്ള ദേശീയ രഹസ്യാന്വേഷണ ഡയറക്ടറുടെ ഓഫീസിലേക്കുള്ള ഒരു യാത്രയ്ക്കിടെ ബൈഡൻ തന്റെ ദൈനംദിന ബ്രീഫിംഗിനിടെ ലഭിച്ച വിവരങ്ങൾ പരാമർശിച്ച് പറഞ്ഞു. ഇത് നമ്മുടെ പരമാധികാരത്തിന്റെ പൂർണ്ണമായ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു.

“പുടിന് ഒരു യഥാർത്ഥ പ്രശ്‌നമുണ്ട്, ആണവായുധങ്ങളുള്ള ഒരു സമ്പദ്‌വ്യവസ്ഥയുടെ മുകളിലാണ് അദ്ദേഹം ഇരിക്കുന്നത്. അദ്ദേഹം യഥാർത്ഥ കുഴപ്പത്തിലാണെന്ന് അദ്ദേഹത്തിനറിയാം. എന്റെ കാഴ്ചപ്പാടില്‍, അത് അദ്ദേഹത്തെ കൂടുതൽ അപകടകാരിയാക്കുന്നു,” ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.

യു എസിലെ സൈബർ ആക്രമണങ്ങളിൽ അടുത്തിടെയുണ്ടായ വർദ്ധനവിനെക്കുറിച്ചും ബൈഡന്‍ ആശങ്ക പ്രകടിപ്പിച്ചു. റാന്‍സം‌വെയര്‍ വഴി, ഹാക്കർമാർ ഇരകളുടെ ഡാറ്റ എൻ‌ക്രിപ്റ്റ് ചെയ്യുന്നതും, അത് പുനഃസ്താപിക്കാന്‍ ആക്‌സസ്സിനായി പണം ആവശ്യപ്പെടുന്നതും സാധാരണ കാണാറുണ്ട്.

2022 അവസാനത്തോടെ അമേരിക്ക ഇടക്കാല തെരഞ്ഞെടുപ്പ് നടത്തും. അതിൽ ജനപ്രതിനിധിസഭയിലെ എല്ലാ സീറ്റുകളും മൂന്നിലൊന്ന് സെനറ്റ് സീറ്റുകളും ബാലറ്റിലായിരിക്കും.

മാര്‍ച്ചില്‍ മൈക്രോസോഫ്റ്റ് എക്സ്ചേഞ്ചില്‍ ബീജിംഗ് വൻതോതിൽ ഹാക്ക് ചെയ്തുവെന്ന് വാഷിംഗ്ടൺ അടുത്തിടെ ആരോപിച്ചിരുന്നു. രാജ്യത്തിനകത്ത് നിന്ന് ഉത്ഭവിക്കുന്ന ransomware ആക്രമണത്തിനെതിരെ നടപടിയെടുക്കാൻ വൈറ്റ് ഹൗസും റഷ്യയോട് ആവർത്തിച്ചു ആവശ്യപ്പെട്ടിട്ടുണ്ട്.

Print Friendly, PDF & Email

Leave a Comment