ജോലിക്കാർക്ക് സൗജന്യ കോളേജ് ഫീസ് നൽകി വാൾമാർട്ട്

ഡാളസ് : അമേരിക്കയിലെ ഏറ്റവും വലിയ സ്വകാര്യ കമ്പനികളിൽ ഒന്നായ വാൾമാർട്ട് തങ്ങളുടെ തൊഴിലാളികളിൽ കോളേജിൽ പഠിക്കുന്നവർക്കുവേണ്ടി അദ്ധ്യയന വർഷത്തെ ഫീസുകൾ പൂർണ്ണമായും സൗജന്യമായി നൽകുന്ന ഉത്തരവ് പുറത്തിറക്കി. പാർട്ട് ടൈം ജോലിക്കാർ, ഫുൾ ടൈം ജോലിക്കാർ എന്നി വ്യത്യാസമില്ലാതെ എല്ലാവർക്കും ഈ ആനുകൂല്യം ലഭിക്കുന്നതാണ്. ഈ ഉത്തരവിലൂടെ കൂടുതൽ യുവതീയുവാക്കളെ ജോലിയിലേക്ക് ആകർഷിപ്പിക്കുക എന്നതാണ് വാൾമാർട്ടീന്റ് ഉദ്ദേശം.

കോളേജിൽ പഠിക്കുന്നവരുടെ ഫീസിനും പുസ്തകങ്ങൾ വാങ്ങുന്നതിനുമായി 2018 ആരംഭിച്ച ഒരു ഡോളർ ഒരു ദിവസം എന്ന പ്രോഗ്രാം അവസാനിപ്പിക്കുകയാണെന്ന് വാൾമാർട്ടിന്റെ ലേണിംഗ് ആൻഡ് ലീർഡർഷിപ്പ് പ്രോഗ്രാം വൈസ് പ്രസിഡന്റ് ലോറിയാൻ സ്റ്റാൻസ്കി അറിയിച്ചു.

വാൾമാർട്ടിലെ 28,000 വരുന്ന ജോലിക്കാർ 2018-ല്‍ ആരംഭിച്ച ഈ പ്രോഗ്രാമിൽ പങ്കാളികളായിരുന്നു എന്ന് വൈസ് പ്രസിഡന്റ് സൂചിപ്പിച്ചു. അമേരിക്കയിലുള്ള പത്തോളം കോളേജുകളാണ് ഈ പ്രോഗ്രാമിൽ വാൾമാർട്ടുമായി സഹകരിക്കുന്നതെന്ന്
ഉത്തരവില്‍ പറയുന്നു.

മുഴുവന്‍ സമയവും പഠിക്കുകയും ഭാഗികമായി വാൾമാർട്ടിൽ ജോലി ചെയ്യുകയും ചെയ്യുന്ന നിരവധി മലയാളികൾക്ക് ഈ പ്രോഗ്രാം ഉപകാരപ്രദമാകുമെന്ന് വാൾമാർട്ടിലെ ഇലക്ട്രോണിക്സ് ഡിപ്പാർട്ട്മെന്റ് അസിസ്റ്റന്റ് മാനേജർ ജോഷി ഷാജി അഭിപ്രായപ്പെട്ടു.

Print Friendly, PDF & Email

Related News

Leave a Comment