ഷിക്കാഗോ മലയാളി അസ്സോസിയേഷന്‍ കര്‍ഷകശ്രീ അവാര്‍ഡ് സമയ പരിധി നീട്ടി

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസ്സോസിയേഷന്‍ നടത്തുന്ന കര്‍ഷകശ്രീ അവാര്‍ഡിന്റെ പേരു കൊടുക്കേണ്ട അവസാന തിയ്യതി ആഗസ്റ്റ് 7 വരെ നീട്ടി. അവാര്‍ഡിന് അപേക്ഷിക്കേണ്ടത് അസ്സോസിയേഷന്‍ അംഗങ്ങള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു.

കര്‍ഷകശ്രീ അവാര്‍ഡിനായി പങ്കെടുക്കുവാന്‍ താത്പര്യമുള്ളവര്‍ ആഗസ്റ്റ് ഏഴാം തിയ്യതിക്കു മുമ്പ് പേരു വിവരങ്ങള്‍ ബന്ധപ്പെട്ടവരെ അറിയിക്കേണ്ടതാണ്. ഒന്നാം സമ്മാനം $500.00, രണ്ടാം സമ്മാനം $250.00 മൂന്നാം സമ്മാനം $150.00 എന്നിങ്ങനെ നിജപ്പെടുത്തിയിരിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: പ്രസിഡന്റ് ജോണ്‍സണ്‍ കണ്ണൂക്കാടന്‍ (847 477 0564), സെക്രട്ടറി ജോഷി വള്ളിക്കളം (312 685 6749), സാബു കട്ടപ്പുറം (ജനറല്‍ കോര്‍ഡിനേറ്റര്‍ 847791 1452), രഞ്ജന്‍ എബ്രഹാം (847 287 0661), ലീല ജോസഫ് 224 578 5262, ആഗ്‌നസ് മാത്യു 773 919 9165.

Print Friendly, PDF & Email

Related News

Leave a Comment