കൾച്ചറൽ ഫോറം ജേഴ്സി പ്രകാശനം ചെയ്തു

ഇന്ത്യൻ സ്പോർട്സ് സെന്റർ സംഘടിപ്പിക്കുന്ന പ്രഥമ ഇന്റർ ഇന്ത്യൻ ഓർഗനൈസേഷൻസ് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ മത്സരിക്കുന്ന കൾച്ചറൽ ഫോറം ബാഡ്മിന്റൺ ടീമിന്റെ ജേഴ്‌സി പ്രകാശനം ചെയ്തു. കൾച്ചറൽ ഫോറം ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ആക്ടിംഗ് പ്രസിഡന്റ് സാദിഖ് ചെന്നാടൻ ടീം അംഗങ്ങളായ നൂറുദ്ധീൻ, ആസിഫ് എന്നിവർക്ക് ജേഴ്‌സി നൽകി പ്രകാശനം ചെയ്തു.

പ്രവാസി കായിക രംഗത്ത് ഇതിനകം തനത് വ്യക്തി മുദ്ര പതിപ്പിച്ച കൾച്ചറൽ ഫോറം പ്രവാസികളുടെ കായിക ഉന്നമനത്തിനായുള്ള വിവിധ പരിപാടികൾക്ക് നേതൃത്വവും പിന്തുണയും നൽകുമെന്ന് അദ്ദേഹം അറിയിച്ചു. കൾച്ചറൽ ഫോറം സ്റ്റേറ്റ് സെക്രട്ടറി( കായികം) തസീൻ അമീൻ ടീമിന് വിജയാശംസകൾ നേർന്നു. കായിക വകുപ്പ് എക്സിക്യൂട്ടീവ് അംഗങ്ങളായ റഹ്മത്ത് കൊണ്ടോട്ടി, നാസർ, അബ്ദുൽ അസീം, ടീം മാനേജർ അനസ് ജമാൽ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

Print Friendly, PDF & Email

Related News

Leave a Comment