ഇത്തിഹാദ് എയര്‍‌വെയ്സ് ഇന്ത്യയില്‍ നിന്ന് യു എ ഇയിലേക്കുള്ള സര്‍‌വീസുകള്‍ താത്ക്കാലികമായി നിര്‍ത്തുന്നു

ഇത്തിഹാദ് എയർവേയ്‌സ് ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കുള്ള സർവീസുകൾ ഇനിയൊരു അറിയിപ്പ് ലഭിക്കുന്നത് വരെ നിർത്തിവച്ചതായി എയർലൈൻ വക്താവ് അറിയിച്ചു. കോവിഡ് -19 പകർച്ചവ്യാധിയെത്തുടർന്ന് യുഎഇ സർക്കാർ ഇന്ത്യയിൽ നിന്ന് വിമാന സർവീസുകൾ നിരോധിച്ചതിനെ തുടർന്നാണ് നടപടി.

“യുഎഇയുടെ ഏറ്റവും പുതിയ നിർദ്ദേശങ്ങൾ അനുസരിച്ച്, ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കും ഇത്തിഹാദിന്റെ ശൃംഖലയിലേക്കുമുള്ള യാത്രാ വിമാനങ്ങള്‍ കൂടുതൽ അറിയിപ്പ് ഉണ്ടാകുന്നതുവരെ താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നു. ഇന്ത്യയിൽ നിന്ന് യാത്രക്കാരെ കയറ്റാൻ ഇത്തിഹാദിനെ അനുവദിക്കില്ല. എന്നാല്‍, യുഎഇ പൗരന്മാർ, നയതന്ത്ര ഉദ്യോഗസ്ഥര്‍, ഔദ്യോഗിക പ്രതിനിധികൾ, ഗോൾഡൻ റസിഡന്‍സ് കാര്‍ഡുള്ളവര്‍ എന്നിവരെ പ്രവേശന നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കി. ഈ യാത്രക്കാർ ക്വാറന്റൈന്‍ നിബന്ധനകള്‍ക്കും മറ്റു മാനദണ്ഡങ്ങള്‍ക്കും വിധേയരായിരിക്കും,” വക്താവ് പറഞ്ഞു.

ഇത്തിഹാദ് ഇന്ത്യയിലേക്കുള്ള ഫ്ലൈറ്റ് സർവീസ് തുടരുമെന്നും ചരക്ക് വിമാനങ്ങൾ രണ്ട് ദിശകളിലേക്കും യാതൊരു തടസ്സവുമില്ലാതെ തുടർന്നും പ്രവർത്തിക്കുമെന്നും അറിയിച്ചു.

Print Friendly, PDF & Email

Leave a Comment