പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍, കാര്‍ഷിക നിയമങ്ങള്‍ ചര്‍ച്ചയില്‍ ഇന്ന് പാര്‍ലമെന്റില്‍ ഇരു സഭകളും സ്തംഭിക്കാന്‍ സാധ്യത

ന്യൂഡല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍, കാര്‍ഷിക നിയമങ്ങള്‍ ചര്‍ച്ചയില്‍ ഇന്ന് പാര്‍ലമെന്റില്‍ ഇരു സഭകളും ഇന്നും പ്രതിപക്ഷം സ്തംഭിപ്പിക്കാന്‍ സാധ്യത. വിഷയങ്ങളിൽ അടിയന്തര പ്രമേയത്തിന് കോൺഗ്രസും സി.പി.ഐ.എമ്മും ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ നോട്ടീസ് നൽകിയിട്ടുണ്ട്. അവതരണാനുമതി ലഭിച്ചില്ലെങ്കില്‍ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധം തുടരുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

പെഗാസസ് ചോർച്ചയ്‌ക്കെതിരെ ബഹളം നടത്തിയ പ്രതിപക്ഷ എംപിമാർക്കെതിരെ നടപടിയെടുക്കണമെന്ന് ബിജെപി ആവശ്യപ്പെടും. മൂന്ന് കേരള എംപിമാർ ഉൾപ്പെടെ 12 പേർക്കെതിരെ നടപടിയെടുക്കണമെന്നാണ് ബിജെപി ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം സ്പീക്കര്‍ താക്കീത് ചെയ്ത സാഹചര്യത്തില്‍ തുടര്‍നടപടിക്ക് സാധ്യതയില്ല എന്ന വിലയിരുത്തലിലാണ് പ്രതിപക്ഷം.

ഹൈബി ഈഡന്‍, ഡീന്‍ കുര്യാക്കോസ്, എ എം ആരിഫ് എന്നിവര്‍ ഉള്‍പ്പടെ 12 പേരെയാണ് സ്പീക്കര്‍ വിളിച്ചു വരുത്തി താക്കീത് ചെയ്തത്. പെഗാസസ് സോഫ്റ്റ്‌വെയര്‍ ചോര്‍ച്ചയില്‍ കഴിഞ്ഞ എട്ട് ദിവസവും പാര്‍ലമെന്റ് സ്തംഭിച്ചിരുന്നു. ഇന്നും ഇക്കാര്യത്തില്‍ പ്രതിഷേധം തുടരാനാണ് പ്രതിപക്ഷ തീരുമാനം.

പാർലമെന്റിൽ പ്രതിപക്ഷം സഹകരിക്കുന്നില്ലെങ്കിൽ ബില്ലുകൾ ചർച്ച ചെയ്യാതെ പാസാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരുന്നു. ലോക്സഭയിൽ ഇന്നലെ രണ്ട് ബില്ലുകൾ ചർച്ച ചെയ്യാതെ പാസായി. ചെറുകിട, ഇടത്തരം വ്യവസായമേഖലയെ ബാധിക്കുന്ന ഫാക്ടറിംഗ് റെഗുലേഷന്‍ ഭേദഗതി ബില്‍, നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫുഡ് ടെക്‌നോളജി ബില്‍ എന്നിവയാണ് പാസാക്കിയത്. ലിസ്റ്റ് ചെയ്തിട്ടുള്ള എല്ലാ ബില്ലുകളും ഈ സമ്മേളന കാലത്ത് തന്നെ പാസാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം.

Print Friendly, PDF & Email

Leave a Comment