നിബ പര്‍‌വീണ്‍: ശാരീരിക വൈകല്യങ്ങള്‍ അതിജീവിച്ച് പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ മിടുക്കി

പ്ലസ് ടു പരീക്ഷയിലെ ഹ്യുമാനിറ്റീസ് വിഭാഗത്തിലെ എല്ലാ വിഷയങ്ങളിലും ഭിന്ന ശേഷിക്കാരിയായ നിബ എ + നേടി. എടവണ്ണ ഐ‌ഒ എച്ച്എസ്എസ് വിദ്യാർത്ഥിനിയാണ് നിബ പർ‌വീണ്‍. ഈ നേട്ടത്തില്‍ തനിക്ക് എല്ലാ പിന്തുണയും പ്രോത്സാഹനവും നല്‍കിയ സുമനസ്സുകള്‍ക്ക് നിബ നന്ദി പറഞ്ഞു. ഒരു ഐ‌എ‌എസ് ഉദ്യോഗസ്ഥയാകുക എന്നതാണ് നിബയുടെ ആഗ്രഹം.

എല്ലാ ആവശ്യങ്ങൾക്കും പരസഹായം ആവശ്യമുള്ള നിബ പർവീന്റെ മനസ്സിൽ ഒരു വലിയ ലക്ഷ്യമുണ്ട്, സിവിൽ സർവീസ്. അത് താന്‍ സാധിച്ചെടുക്കുമെന്ന ഉറച്ച വിശ്വാസത്തോടെയാണ് നിബ മുന്നോട്ടു പോകുന്നത്. വീട്ടുകാരുടേയും ടീച്ചര്‍മാരുടെയും, കൂട്ടുകാരുടെയും പിന്തുണയോടെയാണ് തനിക്ക് ഈ വിജയം കരസ്ഥമാക്കാന്‍ സാധിച്ചതെന്നും എല്ലാവര്‍ക്കും നന്ദി പറയുന്നതായും നിബ പറഞ്ഞു.

ഐഎഎസ് നായി മലപ്പുറത്തെ കോച്ചിംഗ് സെന്ററില്‍ സെലക്ഷന്‍ ലഭിച്ചിട്ടുണ്ടെന്നും കോച്ചിംഗ് തുടരുമ്പോഴും ബിരുദപഠനത്തിനായി മമ്പാട് എംഇഎസ് കോളേജില്‍ ചെയ്യാനാണ് നിപക്ക് താല്പര്യം. ഒന്നാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെ കൂടെ നിന്ന് തന്നെ സഹായിച്ച സുഹൃത്തുക്കളെയും ഓര്‍ക്കുകയാണ് ഈ മിടുക്കി.

അവളുടെ ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കുവാന്‍ പൂർണ്ണ പിന്തുണയുമായി മാതാപിതാക്കള്‍ കൂടെയുണ്ട്. കിഴക്കേ ചാത്തല്ലൂര്‍ കൊരമ്പയിൽ അബ്ദുൽ ഹമീദിന്റെയും സൽമത്തിന്റെയും മൂന്നാമത്തെ മകളാണ് നിബ പർവീണ്‍. പ്ലസ് വണ്ണില്‍ ഉം മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയിരുന്നു. എടവണ്ണ ഐ ഒ എച്ച്എസ്എസില്‍ ഇത്തവണ 43 വിദ്യാര്‍ത്ഥികള്‍ക്കാണ് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചത്.

Print Friendly, PDF & Email

Leave a Comment