ഇഷ്ട ഭാഷ അറബിക്; എസ്.എസ്.എൽ.സിയിലും അറബിയില്‍ എ പ്ലസ് കരസ്ഥമാക്കി അനുപമ

മണ്ണാർക്കാട്: എസ്.എസ്.എൽ.സി പരീക്ഷാ ഫലം വന്നപ്പോൾ മകൾ അനുപമ ഇരട്ടി മധുരം നുകർന്ന സന്തോഷത്തിലാണ് ചങ്ങലീരി പുത്തൻവീട് ജയകൃഷ്ണൻ – ആശാലത ദമ്പതിമാരുടെ വീട്. ചങ്ങലീരി ഇർഷാദ് ഹൈസ്കൂൾ വിദ്യാർഥിനിയായ അനുപമ ഒന്നാം ക്ലാസ് മുതൽ അറബിക് പഠിക്കുകയും അറബി ഒന്നാം ഭാഷയായി തിരഞ്ഞെടുക്കുകയും അറബിയിൽ മികവു തെളിയിക്കുകയും ചെയ്തതിനൊടുവിൽ എസ്.എസ്.എൽ.സിക്ക്‌ അറബിയിലടക്കം സമ്പൂർണ എ പ്ലസ് നേടുകയും ചെയ്തു. മുമ്പ് കലോത്സവങ്ങളിൽ അറബിക് പദ്യത്തിലും അറബിക് ഗാനങ്ങളിലും മികച്ച വിജയങ്ങൾ നേടിയിട്ടുണ്ട് അനുപമ.

പതിനേഴാം വർഷവും തുടർച്ചയായി 100 ശതമാനം വിജയം നേടിയ ഇർഷാദ് ഹൈസ്കൂളിൽ 87.5 ശതമാനം വിദ്യാർഥികൾക്ക് മുഴുവൻ എപ്ലസ് ലഭിക്കുകയും ചെയ്തു. വിജയികളെ മാനേജ്മെന്റും പിടിഎയും അഭിനന്ദിച്ചു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News