മാഹിയില്‍ നിന്ന് തൃശൂരിലേക്ക് മദ്യം കടത്താന്‍ ശ്രമിച്ച മാഹി സ്വദേശിയെ അറസ്റ്റു ചെയ്തു

തൃശ്ശൂര്‍: മാഹിയില്‍ നിന്ന് തൃശൂരിലേക്ക് അനധികൃതമായി മദ്യം കടത്താന്‍ ശ്രമിച്ച മാഹി സ്വദേശി രാജേഷിനെ എക്സൈസ് സംഘം പിടികൂടി. 135 ലിറ്റര്‍ വരുന്ന 180 കുപ്പി മദ്യമാണ് ഇയ്യാള്‍ മാഹിയില്‍ നിന്നും തൃശൂരിലേക്ക് കാറില്‍ കടത്താന്‍ ശ്രമിച്ചതെന്ന് എക്സൈസ് സംഘം പറഞ്ഞു.

എക്സൈസ് ഇന്റലിജന്‍സ് ഇന്‍സ്‌പെക്ടര്‍ മനോജ്കുമാര്‍. കോലഴി റേഞ്ച് ഇന്‍സ്‌പെക്ടര്‍ ബിജുദാസ്, ഇന്റലിജന്‍സ് ഓഫീസര്‍മാരായ ഷിബു.കെ എസ്, സതീഷ് ഒ എസ്, മോഹനന്‍ ടിജി, ലോനപ്പന്‍ കെ.ജെ, പ്രിവന്റീവ് ഓഫീസര്‍മാരായ സുധീരന്‍ എന്നിവരാണ് ഇയാളെ പിടികൂടിയത്.

മാഹിയില്‍ നിന്നും തൃശൂര്‍, തലോര്‍ ഭാഗങ്ങളിലേക്ക് മദ്യം കടത്തുന്നുണ്ടെന്ന് എക്സൈസ് ഇന്റലിജന്‍സിന് നേരത്തെ രഹസ്യ വിവരം ലഭിച്ചിരുന്നതായി പറയുന്നു. അന്നുമുതല്‍ എക്സൈസ് ജാഗ്രതയിലായിരുന്നു. രാജേഷ് ഇതിനു മുന്‍പും മദ്യം കടത്തിയിരുന്നുവെന്ന് എക്സൈസിന് വിവരം ലഭിച്ചിട്ടുണ്ട്. അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് എക്സൈസ് സംഘം അറിയിച്ചു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment