വെളിയങ്കോട് എംടിഎം കലാ സാംസ്കാരിക കായിക ഗ്രാമത്തിൽ വികെ ഐഷകുട്ടി ഉമ്മ മെമ്മോറിയൽ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ സ്കൂൾ വിദ്യാർഥികൾക്കായി നടത്തിയ കാവ്യാലാപന മത്സരത്തിലെ വിജയികളെ എംടിഎം ഫേസ്ബുക്ക് പേജ് വഴി ജൂലൈ 30 ഉച്ചയ്ക്ക് 2:30ന് നന്ദകുമാർ എം.എൽ.എ, പ്രശസ്ത കവി പി.എൻ ഗോപീകൃഷ്ണൻ എന്നിവർ പ്രഖ്യാപിച്ചു. മുരളി മംഗലത്ത് സംസാരിച്ചു.
അഞ്ചാം ക്ലാസ്സ് വരെയുള്ള വിഭാഗം:
ഒന്നാം സമ്മാനം – മീനാക്ഷി അരുൺ (ക്ലാസ് 4 – രാജഗിരി ക്രിസ്തു ജയന്തി പബ്ലിക്ക് സ്കൂൾ, കാക്കനാട്)
രണ്ടാം സമ്മാനം രണ്ടു പേര്‍ക്ക് – ശ്രിഷ എസ് (ക്ലാസ്സ് 5 – ബഥനി സെന്റ് ജോൺസ് ഇ.എച്ച്.എസ്.എസ്, കുന്ദംകുളം), ശ്രീല എസ് (ക്ലാസ്സ് 5 – നിർമ്മല പബ്ലിക് സ്കൂൾ, മുവാറ്റുപുഴ).
മൂന്നാം സമ്മാനം – സമന്യു എസ് ബി (ക്ലാസ് 2 – ഭവൻസ് ആദർശ വിദ്യാലയ, കാക്കനാട്).
ആറാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെയുള്ള വിഭാഗം:
ഒന്നാം സമ്മാനം – ആദിത്യൻ ജി.എസ് (ക്ലാസ് 10 – എസ്.ഡി.എസ് സ്കൂൾ പെരുങ്കടവിള, നെയ്യാറ്റിൻകര, തിരുവനന്തപുരം).
രണ്ടാം സമ്മാനം രണ്ടുപേർക്ക് – അനശ്വര രമേഷ് (ക്ലാസ് 9 – ഭവൻസ് ആദർശ വിദ്യാലയ, കാക്കനാട്), റിയ കെ സെയ്ത് (ക്ലാസ് 10 – കെ.എം.എം. ഇംഗ്ലീഷ് സ്കൂൾ, പെരുമ്പടപ്പ്).
മൂന്നാം സമ്മാനം – എം.എസ്. സ്വാഗത (ക്ലാസ് 10 – ക്രൈസ്റ്റ് നഗർ സെൻട്രൽ സ്കൂൾ, കവടിയാർ, തിരുവനന്തപുരം).
പ്ലസ് വൺ പ്ലസ്ടു വിഭാഗത്തിൽ ആദ്യ നായർ (പ്ലസ്ടു – ഇടപ്പള്ളി സ്കൂൾ) മാത്രമേ പങ്കെടുത്തുള്ളൂ. അതിനാൽ ഒന്നാം സമ്മാനമായി പരിഗണിക്കുന്നു.
ഗൾഫ് രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലെ ഏതാണ്ട് എല്ലാ ജില്ലകളിലും നിന്നും മൂന്നു വിഭാഗങ്ങളിലായി നൂറോളം കുട്ടികളാണ് കാവ്യാലാപന മത്സരത്തില്‍ പങ്കെടുത്തത്. ഒന്നാം ക്ലാസ് മുതൽ 5 വരെയുള്ള വിഭാഗത്തിനൊഴികെ കവിതയോടൊപ്പം ചൊല്ലുന്ന കവിതയുടെ ആസ്വാദനവും മത്സരത്തിൽ ഉൾപ്പെടുത്തിയിരുന്നു. മുരളി മംഗലത്ത്, ഷൗക്കത്തലി ഖാൻ, നന്ദകുമാർ നമ്പൂതിരി എന്നിവരാണ് വിജയികളെ തെരെഞ്ഞെടുത്തത്.
എംടിഎം കലാ സാംസ്കാരിക കായിക ഗ്രാമത്തിൽ വെച്ച് നടക്കുന്ന ചടങ്ങിൽ വിജയികൾക്ക് സമ്മാനങ്ങൾ നൽകും. പങ്കെടുത്ത എല്ലാവര്ക്കും സർട്ടിഫിക്കറ്റും നൽകും.