പാക്കിസ്താന്‍ ആയിരക്കണക്കിന് താലിബാന്‍ ഭീകരരെ അഫ്ഗാനിസ്ഥാനിലേക്ക് അയക്കുന്നതായി ആരോപണം

പതിനായിരത്തിലധികം പാക്കിസ്താന്‍ ഭീകരർ അഫ്ഗാനിസ്ഥാനിലേക്ക് കടന്നതായി അഫ്ഗാൻ സർക്കാർ ആരോപിക്കുന്നു. താലിബാനെ പരിശീലിപ്പിക്കുന്നത് പാക്കിസ്താന്‍ സംഘടനകളാണെന്നും, പരിശീലനം ലഭിച്ച തീവ്രവാദികളെ അഫ്ഗാനിസ്ഥാനിലേക്ക് അയക്കുകയാണെന്നും അഫ്ഗാനിസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അഫ്ഗാനിസ്ഥാൻ പ്രസിഡന്റ് അഷ്റഫ് ഗനിയുടെ വക്താവ് മാധ്യമങ്ങൾക്ക് അയച്ച വീഡിയോ സന്ദേശത്തിൽ പാക്കിസ്താനില്‍ നിന്ന് ആയിരക്കണക്കിന് ഭീകരർ അഫ്ഗാനിസ്ഥാനിൽ ഒരു പ്രോക്സി യുദ്ധത്തിനായി എത്തിയതായി പറയുന്നു.

പതിനായിരത്തിലധികം പാക്കിസ്താന്‍ പോരാളികൾ അഫ്ഗാനിസ്ഥാനിൽ പ്രവേശിച്ചതായി ഞങ്ങൾക്ക് കൃത്യമായ രഹസ്യാന്വേഷണ റിപ്പോർട്ടുകൾ ഉണ്ടെന്ന് വീഡിയോ സന്ദേശത്തിൽ വക്താവ് പറഞ്ഞു. 15,000 -ലധികം പോരാളികളെ അഫ്ഗാനിസ്ഥാനിലേക്ക് പോകാൻ പാക്കിസ്താന്‍ പരിശീലിപ്പിച്ചിട്ടുണ്ട്. പാക്കിസ്താനിലെ ഒരു സാധാരണ സംഘടന താലിബാനെ പരിശീലനവും പണവും ഉപയോഗിച്ച് സഹായിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Print Friendly, PDF & Email

Leave a Comment