രണ്ടാമത്തെ ഡോസിന് പകരം രണ്ട് ഡോസ് വാക്സിൻ യുവതിക്ക് നൽകി

കണ്ണൂർ: രണ്ടാം ഡോസ് വാക്സിൻ എടുക്കാൻ പോയ യുവതിക്ക് രണ്ട് ഡോസ് വാക്സിൻ നൽകിയതായി പരാതി. തലയോലപ്പറമ്പ് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ കോവിഷീൽഡ് വാക്സിൻ രണ്ടാം ഡോസ് എടുക്കാൻ പോയ വടയാർ കോരപ്പുഞ്ചയിലെ സരള തങ്കപ്പനാണ് രണ്ട് ഡോസ് വാക്സിൻ നൽകിയത്.

നേഴ്‌സ്‌ന്റെ ഭാഗത്തു നിന്നുള്ള അശ്രദ്ധയാണ് രണ്ടു ഡോസ് വാക്സിന്‍ കുത്തിവയ്ക്കാന്‍ കാരണം എന്നാണ് സരള ആരോപിക്കുന്നത്. താന്‍ ഒരു ഡോസ് വാക്സിന്‍ സ്വീകരിച്ച ശേഷം അവിടെ വിശ്രമിക്കുകയായിരുന്നു ഇതിനിടയില്‍ പുറത്തുപോയ നേഴ്‌സ് തിരിച്ചു വന്ന് ശ്രദ്ധയില്ലാതെ എനിക്ക് തന്നെ രണ്ടു ഡോസ് വാക്സിന്‍ കുത്തിവയ്കുകയായിരുന്നു എന്നാണ് സരള പറയുന്നത്.

ആരോഗ്യ വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേ സമയം കുത്തിവയ്പ്പ് നടത്തുന്നതിനിടെ മരണ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് ഒരാള്‍ വന്നെന്നും, അയാള്‍ക്ക് സഹായം നല്‍കി ധൃതിയിൽ തിരിച്ചു വന്നപ്പോൾ അടുത്ത വാക്സിന്‍ സ്വീകരിക്കാന്‍ വന്ന ആളാണെന്ന് കരുതിയാണ് താന്‍ സരളയ്ക്ക് വീണ്ടും വാക്‌സിൻ നൽകിയതെന്ന് നഴ്സ് പറഞ്ഞു. രണ്ടു ഡോസ് വാസ്ക്സിന്‍ കുത്തിവെച്ച സരള ഇപ്പോള്‍ നിരീക്ഷണത്തിലാണ്.

Print Friendly, PDF & Email

Related News

Leave a Comment