സംസ്ഥാനത്ത് 2018-ല്‍ ഏര്‍പ്പെടുത്തിയ പ്രളയ സെസ് പിന്‍‌വലിച്ചു

തിരുവനന്തപുരം: 2018 ലെ പ്രളയത്തെ തുടർന്ന് സംസ്ഥാനത്ത് ഏർപ്പെടുത്തിയ സെസ് ഇന്നലെ അർദ്ധരാത്രിയോടെ അവസാനിച്ചു. പ്രളയത്തിന്റെ പശ്ചാത്തലത്തിൽ ചരക്ക് സേവന നികുതിയിൽ സംസ്ഥാനം ചുമത്തുന്ന ഒരു ശതമാനം സെസ് ഇനിയില്ല. 2021 ജൂലൈയിൽ അവസാനിക്കുന്ന സെസ് തുടരില്ലെന്ന് സംസ്ഥാന ബജറ്റിൽ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.

പ്രളയ സെസ് ആയി ഏകദേശം 1600 കോടി രൂപ സമാഹരിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. 2019 ആഗസ്റ്റ് ഒന്ന് മുതലാണ് ഇത് ഏര്‍പ്പെടുത്തിയിരുന്നത്. സ്വര്‍ണ്ണത്തിനും വെള്ളിക്കും കാല്‍ ശതമാനമായിരുന്നു പ്രളയ സെസ്. പ്രളയ സെസ് ഒഴിവാക്കുന്നതോടെ ഒട്ടുമിക്ക വസ്തുക്കള്‍ക്കും വില കുറയും.

അഞ്ച് ശതമാനത്തിന് മുകളില്‍ ജിഎസ്ടിയുള്ള സാധനങ്ങള്‍ക്ക് ഒരു ശതമാനമാണ് പ്രളയ സെസ് ഏര്‍പ്പെടുത്തിയിരുന്നത്. പ്രളയ സെസ് ഒഴിവാക്കാന്‍ ബില്ലിങ് സോഫ്റ്റ് വെയറില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ വ്യാപാരികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജനങ്ങള്‍ ലഭിക്കുന്ന ബില്ലില്‍ പ്രളയ സെസ് ഒഴിവാക്കിയിട്ടുണ്ടോയെന്ന് ഉറപ്പാക്കണമെന്നും ധനമന്ത്രി പറഞ്ഞു.

ടി.വി, റഫ്രിജറേറ്റര്‍, വാഷിങ് മെഷീന്‍, കാര്‍, ബൈക്ക്, മൊബൈല്‍ ഫോണ്‍, സിമന്റ്, പെയിന്റ് തുടങ്ങിയവയ്‌ക്കെല്ലാം സെസ് ഏര്‍പ്പെടുത്തിയിരുന്നു. ഇവയുടെ വിലയില്‍ കുറവുണ്ടാകും.

ടിവികൾ, റഫ്രിജറേറ്ററുകൾ, വാഷിംഗ് മെഷീനുകൾ, കാറുകൾ, ബൈക്കുകൾ, മൊബൈൽ ഫോണുകൾ, സിമൻറ്, പെയിന്റ് എന്നിവയ്ക്കായിരുന്നു സെസ് ചുമത്തിയിരുന്നത്. ഇനി ഇവയുടെ വില കുറയും.

Print Friendly, PDF & Email

Leave a Comment