ബലാത്സംഗ കേസിൽ രാഷ്ട്രീയ യുവ ഹിന്ദു വാഹിനി നേതാവിനും മകനും ബന്ധുവിനുമെതിരെ കേസ്

രാഷ്ട്രീയ ഹിന്ദു യുവ വാഹിനി പ്രസിഡന്റ് അനുരാഗ് ഗോസ്വാമി സംഘടന നേതാവ് മീനാക്ഷി ചൗഹാനുമായി. (ഫോട്ടോ കടപ്പാട്: ഫേസ്ബുക്ക്)

ന്യൂഡൽഹി: രാഷ്ട്രീയ യുവ ഹിന്ദു വാഹിനിയുടെ സ്വയം പ്രഖ്യാപിത നേതാവിനും മകനും ബന്ധുവിനുമെതിരെ ഉത്തർപ്രദേശിലെ മീററ്റിൽ ഒരു യുവതി പോലീസില്‍ പരാതി നല്‍കി. ജൂലൈ 15 ന് മീററ്റിലെ പല്ലവപുരം പ്രദേശത്തുള്ള രാഷ്ട്രീയ യുവ ഹിന്ദു വാഹിനിയുടെ ഒരു വനിതാ നേതാവിന്റെ വീട്ടിലാണ് സംഭവം നടന്നതെന്നും പരാതിയില്‍ പറയുന്നു.

ഹിന്ദുത്വ സംഘടനയോട് ഇക്കാര്യം പറഞ്ഞപ്പോൾ, ‘കുഴപ്പമില്ല, 100 പശുക്കളെ ദാനം ചെയ്തു’ എന്ന് പറഞ്ഞതായി ഇരയായ യുവതി ആരോപിക്കുന്നു.

ജൂലൈ 15 നാണ് സംഭവം നടന്നതെങ്കിലും, ജൂലൈ 28 നാണ് എഫ്ഐആർ ഫയൽ ചെയ്തത്. പോലീസില്‍ പരാതിപ്പെട്ടാല്‍ കൊല്ലുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയതായി ഇരയായ യുവതി പറയുന്നു. അതോടൊപ്പം, ആരോടെങ്കിലും ഇതിനെക്കുറിച്ച് എന്തെങ്കിലും പറഞ്ഞാൽ, ഈ സംഭവത്തിന്റെ വീഡിയോ പരസ്യമാക്കുമെന്നും ഭീഷണിപ്പെടുത്തി.

യുവതിയെ വെള്ളിയാഴ്ച വൈദ്യപരിശോധന നടത്തി, ഇതുവരെ ആരേയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പല്ലവപുരം പോലീസ് സ്റ്റേഷനിലെ ഡ്യൂട്ടി ഓഫീസർ പറഞ്ഞു. ജൂലൈ 28 ന് വൈകുന്നേരം 6 മണിയോടെയാണ് മീററ്റ് ജില്ലയിലെ പല്ലവപുരം പോലീസ് സ്റ്റേഷനിൽ ഇര എഫ്ഐആർ (നമ്പർ 0304) ഫയൽ ചെയ്തത്.

ഉത്തർപ്രദേശിലെ ബറേലിയിൽ താമസിക്കുന്ന 24 കാരിയായ യുവതിയുടെ പരാതിയില്‍, പല്ലവപുരത്തെ ദുൽഹേര ചൗഹാൻ ഗ്രാമത്തിലെ നരേന്ദ്ര ചൗഹാന്റെ ഭാര്യ മീനാക്ഷി ചൗഹാൻ, മകൻ അനികേത് ചൗഹാൻ, ബന്ധു അജയ് ചൗഹാൻ എന്നിവരാണെന്ന് പരാതിയിൽ പറയുന്നു.

പീഡനത്തിനിരയായ സ്ത്രീ ഒരു മുസ്ലീമാണ്. അതാണ് സംഭവത്തിന് കാരണമെന്ന് പരാതിയില്‍ പറഞ്ഞിട്ടില്ല. എന്നാൽ യുവതിയും രാഷ്ട്രീയ യുവ ഹിന്ദു വാഹിനിയിൽ അംഗമാണെന്നും ചൗഹാനേയും കുടുംബത്തേയും അറിയാമെന്നും സൂചിപ്പിച്ചു.

ബലാത്സംഗത്തിന് പുറമേ ഐപിസിയിലെ മറ്റ് വകുപ്പുകൾ പ്രകാരം മൂന്ന് പ്രതികൾക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.
പരാതി രജിസ്റ്റർ ചെയ്തയുടൻ അറസ്റ്റ് ചെയ്യേണ്ടതായിരുന്നു, എന്നാൽ നിരവധി ബന്ധങ്ങളുള്ള ഒരു സ്വാധീനമുള്ള സ്ത്രീയാണ് പ്രതിയെന്ന് ഇരയായ യുവതിയുടെ അഭിഭാഷകൻ സുമിത് ചൗധരി പറയുന്നു.

തിങ്കളാഴ്ച, ക്രിമിനൽ നടപടിക്രമത്തിലെ കോഡ് (CrPC) വകുപ്പ് 164 പ്രകാരം യുവതിയുടെ മൊഴി മജിസ്‌ട്രേറ്റിന് മുന്നിൽ രേഖപ്പെടുത്തും.

തനിക്ക് ലഹരി കലർന്ന ശീതളപാനീയം നൽകുകയും പിന്നീട് അബോധാവസ്ഥയിൽ ബലാത്സംഗം ചെയ്യുകയും ചെയ്തുവെന്ന് പീഡനത്തിനിരയായ യുവതി പറയുന്നു.

മീനാക്ഷി, അനികേത്, അജയ് ചൗഹാൻ എന്നിവരും തന്നെ മർദ്ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി ഇര പറഞ്ഞു. അതോടൊപ്പം, ആരോടെങ്കിലും ഇക്കാര്യം പറഞ്ഞാൽ സംഭവത്തിന്റെ വീഡിയോ പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തി.

ശോഭിത് യൂണിവേഴ്സിറ്റിക്ക് സമീപം താമസിക്കുന്ന മീനാക്ഷിയുമായി തനിക്ക് പരിചയമുണ്ടെന്നും പലപ്പോഴും അവരുടെ വീട് സന്ദർശിക്കാറുണ്ടെന്നും പീഡനത്തിനിരയായ യുവതി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

രാഷ്ട്രീയ യുവ ഹിന്ദു വാഹിനിയുടെ വനിതാ വിഭാഗത്തിന്റെ സംഘടനാ സെക്രട്ടറി എന്നാണ് മീനാക്ഷി സ്വയം വിശേഷിപ്പിച്ചിരുന്നതെന്ന് പീഡനത്തിനിരയായ യുവതി പോലീസിനോട് പറഞ്ഞു.

2021 ഫെബ്രുവരി 5 ന് മീററ്റിൽ സംഘടിപ്പിച്ച ഒരു പരിപാടിയിൽ, രാഷ്ട്രീയ യുവ ഹിന്ദു വാഹിനിയുടെ തലവനായ അനുരാഗ് ഗോസ്വാമി സംഘടനയിലെ തന്റെ പങ്ക് അംഗീകരിച്ചിരുന്നു. കഴിഞ്ഞ വർഷം, ബിജെപി എംഎൽഎ സംഗീത് സോമിനോട് മോശമായി പെരുമാറിയതിന് മീനാക്ഷി പത്രസമ്മേളനം നടത്തി അപലപിച്ചിരുന്നു.

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ഹിന്ദു യുവ വാഹിനി പോലെയല്ല ഗോസ്വാമിയുടെ സംഘടന.

കഴിഞ്ഞ വർഷം, കോവിഡ്-19 മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ച് ഒരു പൊതുയോഗം നടത്തിയതിന് കേസ് രജിസ്റ്റർ ചെയ്യുകയും മുതിർന്ന ഉദ്യോഗസ്ഥർക്കെതിരെ വിദ്വേഷ പ്രസംഗങ്ങൾ നടത്തുകയും ചെയ്തതിനെ തുടർന്ന് ഗോസ്വാമിയെ ദേശീയ സുരക്ഷാ നിയമപ്രകാരം (എൻഎസ്എ) യുപി പോലീസ് അറസ്റ്റു ചെയ്തിരുന്നു. എന്നാല്‍, ഈ വർഷം ഫെബ്രുവരിയിൽ പുറത്തിറങ്ങിയ അദ്ദേഹം ഉടൻ തന്നെ യോഗിക്കും മോദിക്കും പിന്തുണ പ്രഖ്യാപിച്ചു.

ജൂലൈ 15 ന് താൻ മീനാക്ഷിയുടെ വീട്ടിലായിരുന്നുവെന്ന് പീഡനത്തിനിരയായ യുവതി പറയുന്നു. അജയും അനികേത്തും
തനിക്ക് കുടിക്കാൻ ഒരു തണുത്ത പാനീയം നൽകി, അതിൽ ലഹരി പദാര്‍ത്ഥം കലര്‍ത്തിയിരുന്നു. അത് കുടിച്ച ശേഷം താൻ ബോധരഹിതയാകുകയും ഇരുവരും തന്നെ ബലാത്സംഗം ചെയ്യുകയും ചെയ്തുവെന്ന് യുവതി പറയുന്നു.

ബോധം വീണ്ടെടുത്തപ്പോഴും അനികേത് തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് യുവതി പറയുന്നു. പ്രതിഷേധിച്ചപ്പോൾ അജയ് തോക്ക് ചൂണ്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി.

മീനാക്ഷി ചൗഹാൻ നേരത്തെ വന്ദന സൈനി എന്ന സ്ത്രീയെ 20,000 രൂപ കബളിപ്പിച്ചതായി ഇര പറയുന്നു. സംഭവത്തിന്റെ റെക്കോർഡിംഗും അവരുടെ പക്കലുണ്ടായിരുന്നു.

സമാനമായി മീനാക്ഷി ആളുകൾക്കെതിരെ കള്ളക്കേസുകൾ ഫയൽ ചെയ്യാറുണ്ടായിരുന്നുവെന്നും ഈ വർഷം ഏപ്രിലിൽ ഒരു സ്ത്രീയുടെ പരാതിയിൽ ഗാസിയാബാദിലെ മോഡിപുരം പോലീസ് സ്റ്റേഷനിൽ ശൈലേന്ദ്ര മാലിക്കിന്റെ മകൻ കപിൽ മാലിക്കിനെതിരെ സമാനമായ പരാതി നൽകിയിട്ടുണ്ടെന്നും ഇര പറയുന്നു.

ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന് രാഷ്ട്രീയ യുവ ഹിന്ദു വാഹിനി ആഗ്രഹിക്കുന്നു എന്നത് ശ്രദ്ധേയമാണ്. ഒന്നിലധികം കുട്ടികളുള്ള കുടുംബങ്ങളെ നിരുത്സാഹപ്പെടുത്തുന്ന ഉത്തർപ്രദേശിലെ നിർദ്ദിഷ്ട ജനസംഖ്യാ നിയമം മുസ്ലീങ്ങൾക്ക് മാത്രം ബാധകമാക്കണമെന്നും, ഹിന്ദുക്കള്‍ക്ക് മൂന്ന് കുട്ടികൾ വീതം അനുവദിക്കണമെന്നും സംഘടനയുടെ തലവൻ ഗോസ്വാമി പറയുന്നു.

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഗോസ്വാമി തന്റെ ഫേസ്ബുക്ക് പേജിൽ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. അദ്ദേഹവുമായുള്ള കൂടിക്കാഴ്ചകളുടെ നിരവധി ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുമുണ്ട്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment