അറ്റ്ലാന്റ മെട്രോ മലയാളി അസ്സോസിയേഷൻ യുവജനവേദിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ രക്തദാന ചടങ്ങ് വിജയകരമാക്കി അറ്റ്ലാന്റയിലെ മലയാളികൾ.
അസ്സോസിയേഷന്റെ യുവജനവേദിയുടെ സാമൂഹ്യസേവനത്തിനോടനുബന്ധിച്ച് ജൂലൈ 31ാം തീയതി ലാറൻസ് വില്ലിലെ വാൾമാർട്ടിൽ വെച്ച് അനേകായിരങ്ങളുടെ ജീവരക്ഷാർത്ഥം രക്തദാനശ്രമം നടത്തുകയും, പലരും ഈ സംരംഭത്തിൽ പങ്കുകൊണ്ട് രക്തം ദാനം ചെയ്യുകയും ചെയ്തു.
അമേരിക്കയിലെ വിവിധ മുഖ്യധാരാ സര്‍വ്വകലാശാലകളില്‍ പ്രൊഫസർ, ഡീൻ എന്നീ നിലകളിൽ സേവനം ചെയ്ത് വിരമിച്ച രാമകൃഷ്ണ മേനോൻ ആയിരുന്നു മുഖ്യാതിഥി. AMMA-യുടെ ഈ സംഭരംഭത്തിനെ അനുമോദിക്കുകയും, രക്തദാനം ചെയ്താൽ ഉണ്ടാകുന്ന ഗുണങ്ങളെക്കുറിച്ചു യുവജനങ്ങളെ ബോധവത്ക്കരിക്കുകയും ചെയ്തു.
ഈ സംരംഭം വിജയകരമാക്കാന്‍ പ്രവര്‍ത്തിച്ച ഷാനു പ്രകാശ്, ജെയിംസ് ജോയ്, സിജു, നിഷാദ്, ശ്രീജിത്ത്, കാജൽ, ജിത്തു എന്നിവരെ സണ്ണി തോമസും, ലൂക്കോസ് തരിയനും അഭിനന്ദിച്ചു.
Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news