വനിതാ കമ്മീഷൻ ചെയർപെഴ്സൻ സ്ഥാനത്തേക്ക് അടിയന്തരമായി നിയമനം നടത്തണം: ജബീന ഇർഷാദ്

സ്ത്രീകൾക്കെതിരെ സർവ്വതലത്തിലും അതിക്രമങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ, ഒരു മാസത്തിലധികമായി വനിതാ കമ്മീഷൻ അദ്ധ്യക്ഷ പദവി ഒഴിഞ്ഞു കിടക്കുന്നത് ഗൗരവതരമാണെന്നും, ആ സ്ഥാനത്തേക്ക് അടിയന്തരമായി നിയമനം നടത്തണമെന്നും ആവശ്യപ്പെട്ട് വിമൻ ജസ്റ്റിസ് മൂവ്മെൻ്റ് സംസ്ഥാന പ്രസിഡണ്ട് ജബീന ഇർഷാദ് മുഖ്യമന്ത്രിക്ക് കത്തയച്ചു.

സംസ്ഥാനത്തെ വനിതകൾക്ക് പ്രതീക്ഷയും ആശ്വാസവുമേകുന്ന മാതൃകാ സ്ഥാപനമായിത്തീരാൻ വനിതാ കമ്മീഷൻ അദ്ധ്യക്ഷ പദവിയിലേക്ക് രാഷ്ട്രീയ നിയമനത്തിനപ്പുറം വനിതാ സാമൂഹിക മേഖലയിൽ വ്യക്തി മുദ്ര പതിപ്പിച്ച ഒരാളെ പരിഗണിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News