ആറ് വയസുകാരനെ മരണക്കയത്തിൽ നിന്ന് രക്ഷപ്പെടുത്തിയ സഹോദരങ്ങളെ വെൽഫെയർ പാർട്ടി ആദരിച്ചു

ആറ് വയസുകാരനെ മരണക്കയത്തിൽ നിന്ന് രക്ഷപ്പെടുത്തിയ സഹോദരങ്ങളെ വെൽഫെയർ പാർട്ടി വടക്കാങ്ങര യൂണിറ്റ് ആദരിക്കുന്നു

വടക്കാങ്ങര: കരിങ്കൽ ക്വാറിയിലെ വെള്ളക്കെട്ടിൽ മുങ്ങിത്താഴ്ന്ന ആറു വയസുകാരനെ രക്ഷപ്പെടുത്തിയ സഹോദരങ്ങളെ വെൽഫെയർ പാർട്ടി വടക്കാങ്ങര യൂണിറ്റ് ആദരിച്ചു.

മക്കരപ്പറമ്പിലെ വർണ്ണം ആർട്സ് ഉടമ വടക്കാങ്ങര പാലക്കോളി ഷറഫുദ്ദീന്റെ മകൾ പന്ത്രണ്ടുകാരി ഫാത്തിമ സിയ, ഷറഫുദ്ദീന്റെ സഹോദരൻ അബ്ദുൽ നാസറിൻ്റെ മകൻ എട്ട് വയസ്സുകാരൻ മിദ്ലാജ് എന്നിവരെയാണ് ആദരിച്ചത്.

വെൽഫെയർ പാർട്ടി മങ്കട മണ്ഡലം കമ്മിറ്റിയംഗം ഹൻഷില പട്ടാക്കൽ, വടക്കാങ്ങര യൂണിറ്റ് ട്രഷറർ സയ്യിദ് ഹുസൈൻ കോയ തങ്ങൾ, സെക്രട്ടറി സി.കെ സുധീർ, കെ ജാബിർ, കെ യാസിർ, റബീ ഹുസൈൻ തങ്ങൾ എന്നിവർ സംബന്ധിച്ചു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment