ഖത്തര്‍ ഉസ്‌വ കമ്മിറ്റിക്ക് പുതിയ ഭാരവാഹികള്‍

ദോഹ: താനൂര്‍ ഇസ്‌ലാഹുല്‍ ഉലൂം അറബിക് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ഖത്തര്‍ ഉസ്വയുടെ 2021-22 വര്‍ഷത്തേക്കുള്ള പുതിയ കമ്മറ്റി നിലവില്‍ വന്നു.

പുതിയ ഭാരവാഹികളായി അസ്‌ലഹി അതാഉറഹ്‌മാന്‍ ഹുദവി (പ്രസിഡന്റ്്) അസ്‌ലഹി ശംസുദ്ധീന്‍ ഹുദവി (ജനറല്‍ സെക്രട്ടറി) അസ്‌ലഹി അമീറലി ഹുദവി ട്രഷറര്‍, അസ്‌ലഹി സൈഫുദ്ദീന്‍ ഹുദവി (വര്‍ക്കിംഗ് സെക്രട്ടറി) അസ്‌ലഹി അലി അക്ബര്‍ ഹുദവി, അസ്‌ലഹി അഹ്‌മദ് ഹുദവി, അസ്‌ലഹി നൈസാം ഹുദവി, അസ്‌ലഹി സ്വാദിഖ് ഹുദവി (എക്‌സിക്യട്ടീവ് കമ്മിറ്റി അംഗങ്ങള്‍) എന്നിവരെ തെരഞ്ഞെടുത്തു.

ഖത്തറിലെ വാദി ഇസ്തംബൂള്‍ റസ്റ്റോറന്റില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗം സയ്യിദ് മുര്‍ഷിദ് തങ്ങളുടെ പ്രാര്‍ത്ഥനയോടെ പ്രാരംഭം കുറിച്ചു. വര്‍ക്കിംഗ് സെക്രട്ടറി അസ്‌ലഹി അഹ്‌മദ് ഹുദവി സ്വാഗതവും, മുഖ്യാതിഥി ഇസ്‌ലാഹ് ഖത്തര്‍ കമ്മിറ്റി സെക്രട്ടറി എസി.കെ. മൂസ സാഹിബ് ഉദ്ഘാടനവും നിര്‍വ്വഹിച്ചു. ജനറല്‍ സെക്രട്ടറി അസ്‌ലഹി അലി അക്ബര്‍ ഹുദവി പ്രവര്‍ത്തന റിപ്പോര്‍ട്ടും, അസ്‌ലഹി ഇസ്ഹാഖ് ഹുദവി വരവ് ചെവല് കണക്കുകളും അവതരിപ്പിച്ചു.

ഖത്തര്‍ ഉസ്‌വ പ്രസിഡന്റ് അസ്‌ലഹി അലി ഹസന്‍ ഹുദവി അദ്ധ്യക്ഷനായിരുന്നു. ഇസ്‌ലാഹ് ഖത്തര്‍ കമ്മിറ്റി സെക്രട്ടറി എസി.കെ. മൂസ സാഹിബ് പ്രിസൈഡിംഗ് ഓഫീസറായിരുന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment