ട്രംപിന്റെ ഹോട്ടലിന് ഒരു മില്യൺ ഡോളര്‍ നികുതി കുടിശ്ശിഖയുണ്ടെന്ന് ഇന്റേണല്‍ റവന്യൂ സര്‍‌വീസ്; ആരോപണങ്ങൾ നിഷേധിച്ച് ട്രം‌പ്

വാഷിംഗ്ടണ്‍: മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലിന് ഒരു മില്യൺ ഡോളർ നികുതി നൽകാനുണ്ടെന്ന് ഇന്റേണല്‍ റവന്യൂ സര്‍‌വീസ് (ഐ ആര്‍ എസ്) പറയുന്നു. 2011 ലെ നികുതി ബില്ലിൽ ട്രംപ് 1.03 മില്യൺ ഡോളർ (ഏകദേശം 7.43 കോടി രൂപ) നികുതി കുടിശ്ശിക നൽകാനുണ്ടെന്ന് ഏജൻസി ആരോപിക്കുന്നു. ട്രംപ് ഇന്റർനാഷണൽ ഹോട്ടൽ & ടവറിലെ മുറികളുടെ വില പുനർനിർണയിച്ചതോടെയാണ് നികുതി കുടിശ്ശികയായത്.

എന്നാൽ ആരോപണം നിഷേധിച്ച് ട്രം‌പ് രംഗത്തെത്തി. കേസ് ഇപ്പോഴും തുടരുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഷിക്കാഗോയിലെ ബഹുനില ഹോട്ടലിലെ ഒഴിഞ്ഞു കിടക്കുന്ന മുറികൾക്ക് വില നിർണയിക്കാനാവില്ലെന്നും അതിനാൽ നികുതി ചുമത്താൻ സാധിക്കില്ലെന്നുമാണ് ട്രംപിന്റെ വാദം.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment