നരേന്ദ്ര മോദി ഐക്യരാഷ്ട്ര സഭ സുരക്ഷാ സമിതിയുടെ അദ്ധ്യക്ഷനാകുന്ന ആദ്യത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി

ജനീവ: പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎൻ സെക്യൂരിറ്റി കൗൺസിൽ യോഗത്തിൽ അദ്ധ്യക്ഷത വഹിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയായി. ആഗസ്റ്റ് മാസത്തില്‍ സുരക്ഷാ കൗണ്‍സിലിന്റെ പ്രസിഡന്റ് സ്ഥാനം ഇന്ത്യ ഏറ്റെടുത്തതിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി സുരക്ഷാ കൗൺസിലിന്റെ ഒരു സുപ്രധാന യോഗം വിളിക്കാൻ ഒരുങ്ങുകയാണ്.

സ്വതന്ത്ര ഇന്ത്യയുടെ 75 വർഷത്തെ ചരിത്രത്തിൽ ആദ്യമായി, ഒരു ഇന്ത്യൻ രാഷ്ട്രീയ നേതാവ് ഐക്യരാഷ്ട്രസഭയുടെ 15 അംഗ സുപ്രീം കൗൺസിലിന്റെ യോഗത്തിന് നേതൃത്വം നൽകുന്നു എന്ന പ്രത്യേകതയും ഇതിനുണ്ട്. മുന്നിൽ നിന്ന് നയിക്കാനുള്ള പ്രധാനമന്ത്രിയുടെഈ തീരുമാനം നമ്മുടെ വിദേശ നയത്തിൽ രാഷ്‌ട്രീയ നേതൃത്വത്തിന്റെ പ്രതിബദ്ധതയുടെ തെളിവാണെന്ന് യു എന്നിലെ മുൻ ഇന്ത്യൻ സ്ഥിരം പ്രതിനിധി സയദ് അക്ബറുദ്ദീൻ പറഞ്ഞു.

വിർച്വൽ യോഗത്തെയായിരിക്കും പ്രധാനമന്ത്രി അഭിസംബോധന ചെയ്യുക. സമുദ്ര സുരക്ഷ, സമാധാന പാലനം, ഭീകരവിരുദ്ധ ദൗത്യം എന്നീ വിഷയങ്ങളിലെ ചർച്ചകൾക്കാകും ഇന്ത്യ നേതൃത്വം വഹിക്കുക. വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ, വിദേശകാര്യ സെക്രട്ടറി ഹർഷ ഷ്രിംഗ്ല എന്നിവരും മറ്റ് യോഗങ്ങളിൽ അധ്യക്ഷത വഹിക്കും.

സിറിയ, ഇറാക്ക്, സൊമാലിയ, യെമൻ, പശ്ചിമേഷ്യ എന്നിവ ഉൾപ്പെടെ ഒട്ടേറെ വിഷയങ്ങൾ ഈ മാസത്തെ യോഗത്തിൽ ചർച്ചയാകും. സൊമാലിയ,മാലി, ലെബനണിലെ യു എൻ സേന എന്നിവ സംബന്ധിച്ചും തീരുമാനമുണ്ടാകും.

Print Friendly, PDF & Email

Leave a Comment