അച്ഛനും മകളും ഒരേ സാരിത്തുമ്പില്‍ തൂങ്ങിമരിച്ചു

കോഴിക്കോട്: അച്ഛനും മകളും വീട്ടിലെ കിടപ്പുമുറികളില്‍ ഫാനില്‍ തൂങ്ങി മരിച്ചു. രാമനാട്ടുകര വൈദ്യരങ്ങാടി പുല്ലുംകുന്ന് റോഡിൽ ഓയാസിസിൽ കാലിക്കറ്റ് എയർപോർട്ട് റിട്ട. ടെക്ക്നിക്കൽ ഡയറക്ടർ ആവേത്താൻ വീട്ടിൽ പീതാംബരൻ (61), മകൾ ശാരിക (31) എന്നിവരെയാണ്‌ രണ്ടു കിടപ്പുമുറികളിലായി ഫാനിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ആത്‍മഹത്യാ കുറിപ്പ് പൊലീസിന് ലഭിച്ചെന്നാണ് ലഭിക്കുന്ന സൂചന. ഇരുവരും ഒരേ സാരി മുറിച്ചാണ് ഫാനുകളിൽ തൂങ്ങിയിരിക്കുന്നത്. പൊലീസും ഫോറൻസിക് വിദഗ്‌ധരും സ്ഥലത്തെത്തി പരിശോധന നടത്തി. അന്വേഷണം തുടരുകയാണ്.
പ്രഭാവതിയാണ് പീതാംബരന്റെ ഭാര്യ. മകൻ പ്രജിത്ത്.

Print Friendly, PDF & Email

Leave a Comment