യൂണിയന്‍ കോപിന്റെ പുതിയ ശാഖ ജുമൈറ വണ്ണില്‍ പ്രവര്‍ത്തനം തുടങ്ങി

ജുമൈറ 1ലെ പുതിയ ശാഖ 4.2 കോടി ദിര്‍ഹം ചെലവഴിച്ചാണ് നിര്‍മ്മിച്ചത്. ആകെ 105,533 ചതുരശ്ര അടി വ്യാപ്തിയുള്ള പുതിയ ശാഖയില്‍ ഒരു ബേസ്‌മെന്റ്, ഗ്രൗണ്ട് ഫ്‌ലോര്‍, ഫസ്റ്റ് ഫ്‌ലോര്‍ എന്നിവയാണ് ഉള്‍പ്പെടുന്നത്.

ദുബൈ: യുഎഇയിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ കോ ഓപ്പറേറ്റീവ് സ്ഥാപനമായ യൂണിയന്‍ കോപിന്റെ 23-ാമത് ശാഖ ജുമൈറ 1 ഏരിയയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഓഹരി ഉടമകള്‍ക്കും ഉപഭോക്താക്കള്‍ക്കുമായി യൂണിയന്‍ കോപിന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് 4.2 കോടി ദിര്‍ഹം ചെലവഴിച്ച് പുതിയ കെട്ടിടം നിര്‍മ്മിച്ചത്. തന്ത്രപ്രധാനമായ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന പുതിയ ശാഖ, ജുമൈറയിലെയും സമീപ പ്രദേശങ്ങളിലെയും താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും മികച്ച അനുഭവം നല്‍കും. പുതിയ ശാഖ പ്രവര്‍ത്തനം തുടങ്ങിയതിനോടനുബന്ധിച്ച് വിവിധ ഉല്‍പ്പന്നങ്ങള്‍ക്ക് 75ശതമാനം വരെ വിലക്കിഴിവ് നല്‍കുന്ന പ്രത്യേക പ്രൊമോഷണല്‍ ക്യാമ്പയിനും പ്രഖ്യാപിച്ചിട്ടുണ്ട്.

അല്‍ ഷഫാര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ അലി ബിന്‍ അബ്ദുള്ള അല്‍ ഷഫാറിന്റെ സാന്നിധ്യത്തില്‍ യൂണിയന്‍ കോപ് സിഇഒ ഖാലിദ് ഹുമൈദ് ബിന്‍ ദിബാന്‍ അല്‍ ഫലസി പുതിയ ശാഖ ഉദ്ഘാടനം ചെയ്തു. ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടേഴ്‌സും മാനേജര്‍മാരും യൂണിയന്‍ കോപിലെ ജീവനക്കാരും മറ്റ് ഉദ്യോഗസ്ഥരും വിതരണക്കാരും ഉപഭോക്താക്കളും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

പുതിയ ശാഖകള്‍ തുടങ്ങുന്നത് കൃത്യമായ പദ്ധതികള്‍ അനുസരിച്ചാണെന്നും സമൂഹത്തിലെ വിവിധ ഗ്രൂപ്പുകളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി അന്താരാഷ്ട്ര നിലവാരത്തിലുള്ള വ്യത്യസ്തമായ ഫാമിലി ഷോപ്പിങ് ഡെസ്റ്റിനേഷനുകള്‍ സൃഷ്ടിക്കുക എന്ന യൂണിയന്‍ കോപിന്റെ ശ്രമത്തിന് തെളിവാണിതെന്നും യൂണിയന്‍ കോപ് സിഇഒ ഖാലിദ് ഹുമൈദ് ബിന്‍ ദിബാന്‍ അല്‍ ഫലസി പറഞ്ഞു. രാജ്യത്തെ ചില്ലറ വ്യാപാര മേഖലയിലെ വിപുലീകരണത്തിനോട് ചേര്‍ന്ന് നില്‍ക്കുന്നതാണ് യൂണിയന്‍ കോപിന്റെ വികസനമെന്നും 23-ാമത് ശാഖ തുടങ്ങിയതോടെ വില്‍പ്പനചരക്കുകള്‍ 40 ശതമാനം വര്‍ധിപ്പിക്കാനായെന്നും ഇത് ദുബൈയിലെ താമസക്കാരുടെ ആറുമാസത്തെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ മതിയാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൊവിഡ് മഹാമാരിയുടെ പ്രത്യാഘാതങ്ങള്‍ പല മേഖലകളിലും പ്രകടമായിരുന്നെങ്കിലും യൂണിയന്‍ കോപിന് അത്തരം വെല്ലുവിളികളെ നിക്ഷേപത്തിനുള്ള അവസരങ്ങളാക്കി മാറ്റാന്‍ സാധിച്ചെന്ന് യൂണിയന്‍ കോപ് സിഇഒ വ്യക്തമാക്കി. ജുമൈറ 1ലെ പുതിയ ശാഖ 4.2 കോടി ദിര്‍ഹം ചെലവഴിച്ചാണ് നിര്‍മ്മിച്ചത്. ആകെ 105,533 ചതുരശ്ര അടി വ്യാപ്തിയുള്ള പുതിയ ശാഖയില്‍ ഒരു ബേസ്‌മെന്റ്, ഗ്രൗണ്ട് ഫ്‌ലോര്‍, ഫസ്റ്റ് ഫ്‌ലോര്‍ എന്നിവയാണ് ഉള്‍പ്പെടുന്നത്. 25,278 ചതുരശ്ര അടി വിസ്തീര്‍ണമുള്ള യൂണിയന്‍ കോപ് ഷോറൂം ഫസ്റ്റ് ഫ്‌ലോറിലാണുള്ളത്. കൂടാതെ മറ്റ് നിരവധി കടകള്‍ ഗ്രൗണ്ട് ഫ്‌ലോറിലുണ്ട്. ഇതിന് പുറമെ 61 പാര്‍ക്കിങ് സ്‌പേസുകളും ബേസ്‌മെന്റിലും ഗ്രൗണ്ട് ഫ്‌ലോറിലുമായി ഒരുക്കിയിട്ടുണ്ടെന്നും യൂണിയന്‍ കോപ് ഇന്‍വെസ്റ്റ്‌മെന്റ് ഡിവിഷന്‍ ഡയറക്ടര്‍ മദിയ അല്‍ മറി പറഞ്ഞു.

Print Friendly, PDF & Email

Related News

Leave a Comment