നോര്‍ത്ത് അമേരിക്ക മര്‍ത്തോമാ ഭദ്രാസന മെസഞ്ചര്‍ ദിനാചരണം 22ന്

ന്യുയോര്‍ക്ക്: നോര്‍ത്ത് അമേരിക്ക യൂറോപ്പ് മര്‍ത്തോമാ ഭദ്രാസനത്തിന്റെ ഔദ്യോഗീക പ്രസിദ്ധീകരണമായ മെസഞ്ചര്‍ ദിനാചരണം ഓഗസ്റ്റ് 22 ന് നടക്കുമെന്ന് ഭദ്രാസനം അറിയിച്ചു. ഇതിന്റെ ഭാഗമായി ആഗസ്റ്റ് 1 മുതല്‍ സെപ്റ്റംബര്‍ 30 വരെ മെസഞ്ചര്‍ വരിക്കാരെ ചേര്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഭദ്രാസനം രൂപം നല്‍കി.

ഭദ്രാസനത്തിലെ എല്ലാ ഇടവകകളിലേയും ഭവനങ്ങളില്‍ മെസഞ്ചറിന്റെ പ്രതി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് രണ്ടു മാസം നീണ്ടുനില്‍ക്കുന്ന മാസാചരണത്തിന് ഭദ്രാസം പ്രെമോട്ടര്‍മാരുടെ സേവനം അഭ്യര്‍ഥിക്കുന്നത്. ഈ ദിവസങ്ങളില്‍ ഓരോ ഇടവകകളും സന്ദര്‍ശിച്ചു മെസഞ്ചര്‍ വരിക്കാരാകുന്നതിന്റെ പ്രധാന്യം പ്രെമോട്ടര്‍മാരും വികാരിമാരും ഇടവക ജനങ്ങളെ അറിയിക്കും.

മെസഞ്ചറിന്റെ ആയുഷ്ക്കാല വരിസംഖ്യ 300 ഡോളറായിട്ടാണ് നിശ്ചയിച്ചിരിക്കുന്നത്. മര്‍ത്തോമാ മെത്രാപോലീത്താ, ഭദ്രാസന എപ്പിസ്‌കോപ്പാ എന്നിവരുടെ സന്ദേശങ്ങളും, ഭദ്രാസന ഇടവകകളിലെ പ്രവര്‍ത്തന റിപ്പോര്‍ട്ടുകളും, കാലോചിത വിഷയങ്ങളെ കുറിച്ചുള്ള ലേഖനങ്ങളും, ബൈബിള്‍ പഠനവുമാണ് മെസഞ്ചറില്‍ ഉള്‍കൊള്ളിച്ചിരിക്കുന്നത്.

കഴിഞ്ഞ 40 വര്‍ഷമായി മെസഞ്ചറിന് ഇടവക ജനങ്ങള്‍ നല്‍കിയിരുന്ന സഹകരണം തുടര്‍ന്നും ഉണ്ടാകണമെന്നും പുതിയതായി മെസഞ്ചറിന്റെ വരിക്കാരാകുന്നതു പ്രത്യേകം താല്പര്യമെടുക്കണമെന്നും ഭദ്രാസന എപ്പിസ്‌സ്‌ക്കോപ്പാ റൈറ്റ് റവ. ഡോ. ഐസക്ക് മാര്‍ ഫിലിക്‌സിനോസ് മര്‍ത്തോമാ സഭാംഗങ്ങളോടു അഭ്യര്‍ഥിച്ചു.

Print Friendly, PDF & Email

Related News

Leave a Comment