മോര്‍ട്ടന്‍ ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ കാതോലിക്ക മതബോധന സ്കൂള്‍ അവാര്‍ഡിന് അര്‍ഹരായി

ചിക്കാഗോ സെന്റ് തോമസ് രൂപതാ മതബോധന കമ്മീഷന്റെ ആഭിമുഖ്യത്തില്‍ മികച്ച മതബോധന സ്കൂളുകളെ കണ്ടെത്തുന്നതിനായി നടത്തിയ മത്സരത്തില്‍ കാറ്റഗറി 1 വിഭാഗത്തില്‍ മോര്‍ട്ടന്‍ ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ കാതോലിക്ക മതബോധന സ്കൂള്‍ അവാര്‍ഡിന് അര്‍ഹരായി.

രൂപതാ മതബോധന സ്കൂള്‍ ഡയറക്ടര്‍ ഫാ . ജോര്‍ജ് ദാനവേലില്‍ അവാര്‍ഡ് വിതരണം ചെയ്തു . സെന്റ് മേരീസ് ഇടവകക്കുവേണ്ടി വികാരി ഫാ . തോമസ് മുളവനാല്‍ ,സ്കൂള്‍ ഡയറക്ടര്‍മാരായ സജി പൂത്തൃക്കയില്‍ , മനീഷ് കൈമൂലയില്‍ എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡ് ഏറ്റുവാങ്ങി . സിസ്റ്റര്‍മാരുടെയും അധ്യാപകരുടെയും കൈക്കാരന്‍മാരുടെയും സാന്നിധ്യത്തില്‍ ആണ് അവാര്‍ഡ് ഏറ്റുവാങ്ങിയത് .

കുട്ടികളില്‍ വിശ്വാസ തീക്ഷണത നിലനിര്‍ത്തുന്നതിനും വര്‍ദ്ധിപ്പിക്കുന്നതിനും മതാധ്യാപകര്‍ ചെയ്തുവരുന്ന സേവനങ്ങളെ ദാനവേലില്‍ അച്ഛന്‍ പ്രശംസിച്ചു . മതബോധന സ്കൂളിലെ പന്ത്രണ്ടാം ക്ലാസ് പൂര്‍ത്തിയാക്കിയ കുട്ടികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ തദവസരത്തില്‍ വിതരണം ചെയ്തു.

നാഷണല്‍ ചാമ്പ്യന്‍ഷിപ് കരസ്ഥമാക്കിയ അലക്‌സ് ചക്കാലക്കലിന് പ്രത്യേക സമ്മാനം നല്‍കി . അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള റെജിസ്‌ട്രേഷന്‍ ആരംഭിച്ചു. ക്രമീകരണങ്ങള്‍ക്ക് അസിസ്റ്റന്റ് വികാരി ഫാ . ജോസഫ് തച്ചാറയും കൈക്കാരന്‍മാരും നേതൃത്വം നല്‍കി.

Print Friendly, PDF & Email

Related News

Leave a Comment