ഫൊക്കാന കൺവൻഷൻ വൻ വിജയം; ജേക്കബ് പടവത്തിൽ പ്രസിഡന്റ്, വർഗീസ് പാലമലയിൽ സെക്രട്ടറി, എബ്രഹാം കളത്തിൽ ട്രഷറർ

ന്യൂയോർക്ക്: ഫെഡറേഷൻ ഓഫ് കേരളാ അസോസിയേഷൻ ഇന്‍ നോർത്ത് അമേരിക്ക (ഫൊക്കാന) യുടെ ഏക ദിന കൺവൻഷൻ ന്യൂയോർക്കിലെ ലഗാർഡിയ എയർ പോർട്ടിനു സമീപമുള്ള മാരിയറ്റ് ഹോട്ടലിൽ വച്ച് മുൻ തീരുമാന പ്രെകാരം വിജയകരമായി നടത്തപ്പെട്ടു. വിനോദ് കേയാർകെ ആയിരുന്നു കൺവെൻഷൻ ചെയർമാൻ.

കാലം ചെയ്ത ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മെത്രാപ്പോലീത്ത യോടുള്ള ആദരസൂചകമായി ഫിലിപ്പോസ് മാർ ക്രിസോസ്റ്റം നഗർ എന്നാണ് കൺവെൻഷൻ അങ്കണത്തിനു നാമകരണം ചെയ്തിരുന്നത്.

മാർ ക്രിസോസ്റ്റം അനുസ്മരണത്തോടു കൂടി ആരംഭിച്ച യോഗത്തിൽ റെവ: സജി പാപ്പച്ചൻ, ജേക്കബ് പടവത്തിൽ, സുധാ കർത്താ, അലക്സ് തോമസ്, ജോർജ് ഓലിക്കൽ, ബോബി ജേക്കബ് എന്നിവർ സംസാരിച്ചു.

ബിസിനസ്സ് സെമിനാറിൽ ബാബു ഉത്തമൻ സി.പി.എ പങ്കെടുത്തു സംസാരിച്ചു. ജോസഫ് കുരിയാപ്പുറം മോഡറേറ്റർ ആയിരുന്നു.

സുധാ കർത്തയുടെ അദ്ധ്യക്ഷതയിൽ നടന്ന പൊതു യോഗത്തിനു ശേഷം നടന്ന ഇലെക്ഷൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ജോസഫ് കുരിയാപ്പുറം, കമ്മീഷണർമാരായ രാജു സഖറിയാ, ജോർജ് ഓലിക്കൽ എന്നിവർ നിയന്ത്രിച്ചു. ഇലക്ഷൻ സമാധാനപരമായിരുന്നു.

2021-23 വർഷത്തെ ഭാരവാഹികൾ: പ്രസിഡൻറ്റ്: ജേക്കബ് പടവത്തിൽ (രാജൻ ഫ്ലോറിഡ), സെക്രട്ടറി: വർഗീസ് പാലമലയില്‍ (ചിക്കാഗോ), ട്രഷറർ: എബ്രഹാം കളത്തിൽ (ഫ്ലോറിഡ) എക്സി. വൈസ് പ്രസിഡന്റ്: ഡോ: സുജ ജോസ് (ന്യുജേഴ്‌സി), വൈസ് പ്രസിഡന്റ്: എബ്രഹാം വർഗീസ് (ഷിബു വെണ്മണി), അസോസിയേറ്റ് സെക്രട്ടറി: ജേക്കബ് ചാക്കോ (റെജി ഫിലാഡൽഫിയ), അഡീഷണൽ അസോസിയേറ്റ് സെക്രട്ടറി: ബാല എസ്. വിനോദ്, അസോസിയേറ്റ് ട്രഷറർ: അലക്‌സാണ്ടർ പൊടിമണ്ണിൽ (റോക്ക്‌ലാൻഡ്), അഡീഷണൽ അസോസിയേറ്റ് ട്രഷറർ: ജൂലി ജേക്കബ്. വനിതാ ഫോറം ചെയർ: ഷീല ചെറു.

നാഷണൽ കമ്മിറ്റി അംഗങ്ങൾ: വേണുഗോപാൽ പിള്ള, ഷാജി സാമുവൽ, പി.കെ. സോമരാജൻ, വിത്സൺ ടി. ബാബുക്കുട്ടി, ബിനു പോൾ, ക്രിസ് തോപ്പിൽ, ലൂക്കോസ് മാളികയിൽ, സെലീന ഓലിക്കൽ, ജോബി തോമസ്, ജോൺ ഇളമത

ഓഡിറ്റേഴ്‌സ്: സുമോദ് റ്റി നെല്ലിക്കാല, അനിൽ കുറുപ്പ്.

റീജിയണൽ വൈസ് പ്രസിഡന്റുമാർ: ജോർജി തോമസ് (റീജിയൻ 3, ന്യുജേഴ്‌സി) തോമസ് ജോർജ് (റീജിയൻ 5) ഷൈജു എബ്രഹാം (റീജിയൻ 8)

ബോർഡ് ഓഫ് ട്രസ്റ്റീ: വിനോദ് കേയാർകെ, രാജു സഖറിയാ, അലക്സ് തോമസ്, ജോസഫ് കുരിയാപ്പുറം, തമ്പി ചാക്കോ, അലോഷ് അലക്സ്, സുധാ കർത്താ, ടോമി കോക്കാട്ട്.

തുടർന്ന് നടന്ന സമ്മേളനത്തിൽ പുതിയതായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ജേക്കബ് പടവത്തിൽ പദവി ഏറ്റെടുത്തു കൊണ്ട് നടത്തിയ പ്രസംഗത്തിൽ എല്ലാവരോടുമുള്ള നന്ദി അറിയിച്ചു. ഒഴിവുള്ള സ്ഥാനങ്ങളിലേക്ക് വൈകാതെ നിയമനം നടത്തപ്പെടുമെന്നു അദ്ദേഹം അറിയിച്ചു. അടുത്ത കൺവൻഷൻ 2023 ൽ ഫ്ലോറിഡയിൽ വച്ച് നടത്തപ്പെടുമെന്നും അതിലേക്കു കുടുംബ സമേതം എല്ലാ സുഹൃത്തുക്കളെയും സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പ്രെസ്താവിക്കുകയുണ്ടായി.

ഒരു തത്വത്തിന്റെ പേരിലാണ് തങ്ങൾ നിലകൊള്ളുന്നതെന്നും, കോവിഡ് പകർച്ചവ്യാധിയെ തുടർന്ന് നാഷണൽ കമ്മിറ്റിയും ബോർഡ് ഓഫ് ട്രസ്റ്റിയും ഒരു വർഷത്തേക്ക് മാറ്റിവെച്ച ഇലക്ഷൻ ഒരു വർഷം തികഞ്ഞപ്പോൾ തന്നെ നടത്താൻ സാധിച്ചതില്‍ പൂർണ സംതൃപ്തി ഉള്ളതായും നേതാക്കൾ പത്രക്കുറിപ്പിലൂടെ അറിയിച്ചു.

ഫിലഡൽഫിയയിലെ മിൽബേൺ ബോറോയിൽ കോൺസ്റ്റബിൾ ആയി തെരെഞ്ഞെടുക്കപ്പെട്ട പി.കെ. സോമരാജനെ ചടങ്ങിൽ ആദരിച്ചു.

സാബു പാമ്പാടിയും ടീമും നടത്തിയ ഗാനമേളയോടെ പരിപാടികൾ സമാപിച്ചു. റെജി ജേക്കബ് ആയിരുന്നു കൾച്ചറൽ പ്രോഗ്രാം എം സി.

Print Friendly, PDF & Email

Related News

Leave a Comment