മാസ്റ്റേഴ്സ് ടൂർണമെന്റ്: ടെക്‌സാസ് ലെജൻഡ് ജേതാക്കൾ

ഓസ്റ്റിൻ: ഓസ്റ്റിൻ സ്ട്രൈക്കേഴ്‌സ്‌ മുതിർന്നവർക്കായി സംഘടിപ്പിച്ച മാസ്റ്റേഴ്സ് സോക്കർ ടൂർണമെന്റിൽ ടെക്‌സാസ് ലെജൻഡ് പ്രഥമ ജേതാക്കളായി. ഹൂസ്റ്റൺ യുണൈറ്റഡിനെയാണ് ഫൈനലിൽ പരാജയപ്പെടുത്തിയത്. സ്‌കോർ 4 -2.

ഓസ്റ്റിൻ സ്ട്രൈക്കേഴ്‌സിന്റെ ആഭിമുഖ്യത്തിൽ നടന്ന പ്രഥമ ഓൾ അമേരിക്കൻ മലയാളീ ഇൻവിറ്റേഷണൽ ഓപ്പൺ ടൂർണമെന്റിന്റെ ഭാഗമായാണ് മുപ്പത്തഞ്ചു വയസിനുമേൽ പ്രായമുള്ളവർക്കായി പ്രത്യേക ടൂർണമെന്റ് നടന്നത്‌. അഞ്ചു ടീമുകളിലായി 75 കളിക്കാർ പങ്കെടുത്തു.

അബി ഉച്ചാലിൽ (ഡാളസ് ഡയനാമോസ് ക്ലബ്) മികച്ച കളിക്കാരനുള്ള എംവിപി ട്രോഫിയും, കൂടുതൽ ഗോൾ നേടിയതിനുള്ള ഗോൾഡൻ ബൂട്ട് പുരസ്കാരവും നേടി. മൈക്കിൾ ജോൺ (ഡാളസ് ഡയനാമോസ്) ഇരു ടൂര്ണമെന്റിലേയും മികച്ച ഗോൾ കീപ്പറായി തിരഞ്ഞെടുക്കപ്പെട്ടു.

സണ്ണി ജേക്കബിനു പ്രത്യേക ആദരം: ടെക്‌സാസ് ലെജൻഡ്സിനെ പ്രതിനിധീകരിച്ചു 72 വയസിൽ കളത്തിലിറങ്ങിയ ടൂർണമെന്റിലെ ഏറ്റവും മുതിർന്ന കളിക്കാരനായ സണ്ണി ജേക്കബിനെ (ഡാളസ് ഡയനാമോസ്) പ്രത്യക പുരസ്കാരം നൽകി ചടങ്ങിൽ ആദരിച്ചു. നാൽപതാം വർഷത്തിലെത്തി നിൽക്കുന്ന അമേരിക്കയിലെ ആദ്യകാല മലയാളി സോക്കർ ക്ലബായ ഡാളസ് ഡയനാമോസിന്റെ തുടക്കകാരനുമാണ് സാമൂഹ്യ പ്രവർത്തകൻ കൂടിയായ സണ്ണി ജേക്കബ്. മൂന്നാംതലമുറയിലെ യുവനിരയും ഇപ്പോൾ ഈ ക്ലബിൽ കളിക്കുന്നുണ്ട്.

ടൂർണമെന്റിൽ പങ്കെടുത്ത 55 വയസിനുമേൽ പ്രായമുള്ള പത്തു കളിക്കാർക്കു പ്രത്യക പുരസ്കാരങ്ങൾ നൽകി. പ്ലാറ്റിനം സ്പോൺസർ സെബി പോളിൽ (സ്കൈ ടവർ റിയാലിറ്റി) നിന്നും ജേതാക്കൾക്കുള്ള പുരസ്കാരം ടെക്‌സാസ് ലെജൻഡ് ഏറ്റുവാങ്ങി. റണ്ണേഴ്‌സ് അപ്പിനുള്ള അവാർഡ് ദാനം മാത്യു ചാക്കോ(മാത്യു സിപിഎ) നിർവഹിച്ചു.

റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News