ആഗസ്റ്റ് 15-നും 22നും വാരാന്ത്യ ലോക്ക്ഡൗണ്‍ ഉണ്ടാകില്ലെന്ന് ആരോഗ്യ മന്ത്രി

തിരുവനന്തപുരം: സ്വാതന്ത്ര്യദിനം പ്രമാണിച്ച് ഈ മാസം 15 നും ഈ അവിട്ട ദിനമായ 22 നും വാരാന്ത്യ ലോക്ക്ഡൗൺ ഉണ്ടാകില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് നിയമസഭയിൽ പറഞ്ഞു. പുതിയ ഇളവുകൾ പ്രഖ്യാപിച്ചുകൊണ്ട് മറ്റ് ഞായറാഴ്ചകളിലും ലോക്ക്ഡൗൺ തുടരുമെന്ന് മന്ത്രി പറഞ്ഞു.

ഓരോ പ്രദേശത്തും ആയിരത്തില്‍ പത്ത് രോഗികളില്‍ കൂടുതലുണ്ടെങ്കില്‍ അവിടെ ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തുമെന്നും ചട്ടം 300 പ്രകാരം ആരോഗ്യമന്ത്രി പ്രസ്താവനയിൽ പറഞ്ഞു. അല്ലാത്ത പ്രദേശങ്ങളില്‍ ആറു ദിവസം എല്ലാ കടകള്‍ക്കും മറ്റു സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തിക്കാം. രാവിലെ ഏഴു മുതല്‍ വൈകിട്ട് ഒന്‍പതു വരെയായിരിക്കും പ്രവര്‍ത്തന സമയം. ഒരു ഡോസ് എങ്കിലും വാക്‌സിന്‍ എടുത്തവരോ ഒരു മാസത്തിനിടെ കോവിഡ് വന്നുമാറിയവരോ കടകളില്‍ വരുന്നതായിരിക്കും അഭികാമ്യമമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.

രോഗസ്ഥിരീകരണ നിരക്ക് (ടിപിആര്‍) അടിസ്ഥാനമാക്കി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനു പകരം ഓരോ പ്രദേശത്തെയും ആയിരം പേരില്‍ എത്രപേര്‍ രോഗികളുണ്ട് എന്നതിനെ അടിസ്ഥാനമാക്കിയാവും ഇനിമുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക. ശനിയാഴ്ചകളിലെ വാരാന്ത്യ ലോക്ക്ഡൗണ്‍ ഒഴിവാക്കി.

രാഷ്ട്രീയ, സാംസ്‌കാരിക പരിപാടികള്‍ക്കുള്ള വിലക്ക് തുടരും. ആരാധനാലയങ്ങളില്‍ വലിപ്പം അനുസരിച്ച് 40 പേര്‍ക്കു വരെ പ്രവേശിക്കാം. കല്യാണം, മരണാനന്തര ചടങ്ങുകള്‍ എന്നിവയ്ക്ക് 20 പേര്‍ക്കു മാത്രമാവും അനുമതി. 25 ചതുരശ്ര അടിയില്‍ ഒരാള്‍ എന്ന നിലയില്‍ സാമൂഹ്യ അകലം പാലിക്കണം.

സംസ്ഥാനത്തെ രോഗപ്രതിരോധ നടപടികള്‍ വിജയകരമെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. കോവിഡ് മരണ നിരക്ക് സംസ്ഥാനത്ത്് 05 ശതമാനമാണ്. ദേശീയ ശരാശരി 1.4ശതമാനമാണെന്ന് ആരോഗ്യമന്ത്രി ചൂണ്ടിക്കാട്ടി.

സെറോ സർവേ പ്രകാരം സംസ്ഥാനത്തെ 56 ശതമാനം ആളുകൾക്കും രോഗം ബാധിച്ചിട്ടില്ല. അതിനാൽ, രോഗം പിടിപെടാനുള്ള സാധ്യത കേരളത്തിൽ കൂടുതലാണ്. വരും ദിവസങ്ങളിൽ രോഗികളുടെ എണ്ണം ഉയർന്നതായിരിക്കുമെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു.

Print Friendly, PDF & Email

Related News

Leave a Comment