തമിഴ്നാട് പോലീസ് ഡി‌വൈ‌എസ്പി ചമഞ്ഞ് തട്ടിപ്പു നടത്തിയ വിരുതനെ കേരള പോലീസ് കുടുക്കി

തമിഴ്നാട് പോലീസിനെ കബളിപ്പിച്ച് കേരളത്തിലും തമിഴ്നാട്ടിലും കറങ്ങി നടന്ന ഡിവൈഎസ്പിയെ കേരള പോലീസ് പിടികൂടി. ചെന്നൈ സ്വദേശി സി. വിജയനെയാണ് കേരള പോലീസിന്റെ സഹായത്തോടെ തമിഴ്നാട് പോലീസ് പിടികൂടിയത്. ഒറ്റ നോട്ടത്തില്‍ യഥാര്‍ത്ഥ തമിഴ്നാട് പോലീസ് ആണന്നേ ആര്‍ക്കും തോന്നുകയുള്ളൂ. ആര്‍ക്കും യാതൊരു സംശയത്തിനും ഇടകൊടുക്കാത്ത രീതിയിലായിരുന്നു വേഷവിധാനം.

തമിഴ്നാട് പോലീസ് ഉപയോഗിക്കുന്നതു പോലെയുള്ള വെള്ള ജീപ്പില്‍ തന്നെയായിരുന്നു കേരളത്തിലേക്കുള്ള വരവ്. വാഹനത്തിൽ നിന്നും രണ്ടു മൊബൈൽ ഫോണുകളും, വ്യാജ തിരിച്ചറിയൽ കാർഡും, പിസ്റ്റൾ രൂപത്തിലുള്ള എയർഗണ്ണും ഒരു ജോഡി പോലീസ് യൂണിഫോമും ഉണ്ടായിരുന്നു.

കുമളി അതിര്‍ത്തി വഴി കട്ടപ്പന സ്റ്റേഷനിലെത്തി ഡിവൈഎസ്പി വി.എ. നിഷാദ് മോനെ പരിചയപ്പെട്ടു. പിന്നീട് ഇയാള്‍ തമിഴ് നാട്ടിലേക്ക് മടങ്ങി പോകുന്നതിനിടെ കട്ടപ്പന പോലീസ് സ്‌റ്റേഷന്റെ ഫോട്ടോ എടുക്കുന്നത് കണ്ടപ്പോള്‍ ഡിവൈഎസ്പി വി.എ.നിഷാദിന് സംശയം ഉണ്ടായി. തുടര്‍ന്ന് ഇയാളെ കുറിച്ചുള്ള വിവരം അറിയാന്‍ തമിഴ് നാട് പോലീസില്‍ തിരക്കിയപ്പോള്‍ റെക്കോഡ് പ്രകാരം ഈ പേരില്‍ ഇങ്ങനെ ഒരാള്‍ പോലീസ് ഉദ്യോഗസ്ഥനായി അവിടെ സര്‍വ്വീസില്‍ ഇല്ലെന്ന വിവരമാണ് ലഭിച്ചത്.

ഇതേ തുടര്‍ന്ന് കേരള പോലീസ് തമിഴ് നാട് പോലീസിന് ഇയാളെ കുറിച്ചുള്ള രൂപ രേഖയും ഇയാള്‍ ഉപയോഗിക്കുന്ന കാറിന്‌റെ ഡീറ്റെയില്‍സും എല്ലാം കൈമാറി. ഇതോടെ കേരളത്തില്‍ നിന്നും തമിഴ്‌നാടിലേക്ക് കടന്ന ഇയാളെ ഡിണ്ടിഗല്‍ ജില്ലയില്‍ വച്ച് തമിഴ് നാട് പോലീസ് വലയിലാക്കുകയായിരുന്നു. 2 മൊബൈല്‍ ഫോണുകളും തമിഴ്‌നാട് പൊലീസിന്റെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡും പിസ്റ്റള്‍ രൂപത്തിലുള്ള എയര്‍ഗണ്ണും ഒരു ജോടി പൊലീസ് യൂണിഫോമും ഇയാളുടെ വാഹനത്തില്‍ നിന്നും പോലീസ് കണ്ടെത്തി.

Print Friendly, PDF & Email

Leave a Comment