കേരളത്തില്‍ നിന്നുള്ള റോഡുകള്‍ കര്‍ണ്ണാടക അടച്ചു

കാസർകോട്: കേരളത്തില്‍ നിന്ന് കര്‍ണ്ണാടകയിലേക്ക് ജനങ്ങള്‍ പ്രവേശിക്കാതിരിക്കാന്‍ 12 റോഡുകളൊഴികെ മറ്റെല്ലാ റോഡുകളും കര്‍ണ്ണാടാക അടച്ചു. കാസർഗോഡേക്കുള്ള 12 റോഡുകൾ ഒഴികെയുള്ള എല്ലാ റോഡുകളുമാണ് അടച്ചത്.

കേരളത്തിൽ കോവിഡ് വ്യാപകമായതിനാൽ കർണാടകയിൽ പ്രവേശിക്കുന്നതിന് കർശന നിയന്ത്രണങ്ങളാണ് കർണാടക സർക്കാർ ഏർപ്പെടുത്തിയിരിക്കുന്നത്. കർണാടകയുടെ റോഡ് അടച്ചുപൂട്ടൽ വിമർശനത്തിനും സംഘർഷങ്ങൾക്കും ഇടയാക്കിയിട്ടുണ്ട്.

ഇതിന് പുറമെ കാസര്‍കോട് നിന്നും മദ്യം വാങ്ങാനായി ആളുകള്‍ കര്‍ണാടകയിലേക്ക് വരാതിരിക്കാന്‍ അതിര്‍ത്തി പ്രദേശത്തെ 29 മദ്യവില്‍പന ശാലകളും ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടം അടച്ചിടാന്‍ നിര്‍ദേശിച്ചു.

കര്‍ണ്ണാടക ഹൈക്കോടതി ഉത്തരവിനേയും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങളേയും അവഗണിച്ചാണ് ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടം ഇത്തരം നടപടികള്‍ സ്വീകരിച്ചിരിക്കുന്നതെന്ന ആരോപണവും ഉയരുന്നുണ്ട്.

Print Friendly, PDF & Email

Leave a Comment