അഫ്ഗാൻ സൈന്യത്തിന്റെ ആക്രമണത്തിൽ പാക് ഭീകരൻ കൊല്ലപ്പെട്ടു

താലിബാനുമായുള്ള ബന്ധം പാക്കിസ്താന്‍ നിരന്തരം നിഷേധിച്ചുന്നുണ്ടെങ്കിലും, പാക്കിസ്താനാണ് താലിബാനെ സഹായിച്ചുകൊണ്ടിരിക്കുന്നതെന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് ഇപ്പോള്‍ പുറത്തുവന്നത്.

അൽ-ഖ്വയ്ദ എന്ന ഭീകര സംഘടനയുമായി ബന്ധമുള്ള ഒരു പാക് പൗരൻ അഹ്മദിയും രണ്ട് താലിബാൻ കമാൻഡർമാരും ഉൾപ്പെടെ 54 താലിബാൻ ഭീകരരെയാണ് അഫ്ഗാന്‍ സേന കൊലപ്പെടുത്തിയത്. ആഗസ്റ്റ് 3 ന് അഫ്ഗാൻ വ്യോമസേന നടത്തിയ ആക്രമണത്തിലാണ് ഇവരെല്ലാം കൊല്ലപ്പെട്ടതെന്ന് അഫ്ഗാന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഈ ആക്രമണത്തിൽ നിരവധി ഭീകരർക്കും പരിക്കേറ്റിട്ടുണ്ട്.

ഹെൽമണ്ട് മേഖലയുടെ പ്രാന്തപ്രദേശത്ത് നടന്ന ആക്രമണത്തിൽ അൽ-ഖ്വയ്ദ തീവ്രവാദ ശൃംഖലയുമായി ബന്ധമുള്ള പാക് പൗരനായ അഹ്മദിയും രണ്ട് താലിബാൻ കമാൻഡർമാർ ഉൾപ്പെടെ 54 താലിബാൻ ഭീകരർ കൊല്ലപ്പെട്ടതായി അഫ്ഗാൻ പ്രതിരോധ മന്ത്രാലയത്തിന്റെ ട്വീറ്റില്‍ പറയുന്നു. ഈ വ്യോമാക്രമണത്തിൽ മറ്റ് 16 പേർക്ക് പരിക്കേറ്റിട്ടുണ്ട്.

താലിബാന്‍-അല്‍ഖ്വയ്ദ സഖ്യത്തിന്റെ അക്രമങ്ങൾ വർദ്ധിച്ചുകൊണ്ടിരിക്കുന്നതിനാലാണ് അഫ്ഗാൻ സൈന്യം വ്യോമാക്രമണം ശക്തമാക്കിയത്. അഫ്ഗാൻ സുരക്ഷാ സേനയ്‌ക്കെതിരെയും സാധാരണക്കാർക്കെതിരെയും താലിബാൻ ആക്രമണം ശക്തമാക്കിയതിനാലാണ് ഈ നടപടി.

വടക്കുകിഴക്കൻ പ്രവിശ്യയായ തഖർ ഉൾപ്പെടെ നിരവധി ജില്ലകൾ താലിബാൻ പിടിച്ചെടുത്തു. താലിബാൻ നൂറിലധികം ജില്ലാ കേന്ദ്രങ്ങളാണ് പിടിച്ചെടുത്തിരിക്കുന്നത്. 34 പ്രവിശ്യാ തലസ്ഥാനങ്ങളിൽ 17 എണ്ണത്തിലും താലിബാൻ നേരിട്ട് ഭീഷണിപ്പെടുത്തുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Print Friendly, PDF & Email

Leave a Comment