വീട്ടിൽ ജനകീയ വായനശാല തുറന്ന ആയിഷ ഷമീറയെ ഫ്രറ്റേണിറ്റി ആദരിച്ചു

ആയിഷ ഷമീറിനെ ഫ്രറ്റേണിറ്റി ജില്ലാ കമ്മിറ്റി ആദരിക്കുന്നു

പട്ടാമ്പി: ന്യൂസിലാന്റ് പ്രധാനമന്ത്രി ജസീന്ത ആഡേണുമായി കത്തിടപാട് നടത്തി പ്രചോദനമുൾക്കൊണ്ട് വീട്ടിൽ ജനകീയ വായനശാല ആരംഭിച്ച പട്ടാമ്പി കൊടലൂർ സ്വദേശിനി ആയിഷ ഷമീറിനെ ഫ്രറ്റേണിറ്റി ജില്ലാ കമ്മിറ്റി ആദരിച്ചു. ജില്ലാ കമ്മിറ്റി അംഗവും മുതുതല ഗ്രാമപഞ്ചായത്ത് പത്താം വാർഡ് മെമ്പറുമായ അമീറ മുസ്തഫ മൊമെന്റോ കൈമാറി. ഫ്രറ്റേണിറ്റി മണ്ഡലം കൺവീനർ മിർഷാദ് റഹ്മാൻ, ഷൗക്കത്ത്, അനീസ്, ആയിഷ ഷമീറയുടെ കുടുംബം എന്നിവർ സന്നിഹിതരായി.

Print Friendly, PDF & Email

Related News

Leave a Comment