ഡൽഹിയിലെ സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷ ഉറപ്പാക്കുവാൻ സാധിക്കാത്ത, കെജ്‌രിവാളിനെയും മോദിയേയും അധികാരത്തിൽ നിന്നും പുറത്താക്കുക

ഡല്‍ഹി – നങ്കൽ റായി ഗ്രാമത്തിൽ ബലാത്സംഗം ചെയ്ത് കൊലചെയ്യപ്പെട്ട ഒൻപതുവയസ്സുകാരിയായ പ്രിയ പുത്രിക്ക് പ്രണാമം അർപ്പിച്ചുകൊണ്ട്, ഡെൽഹി പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ, ഡെൽഹിയിലെ എഴുപത് നിയമസഭാ മണ്ഡലങ്ങളിലും ഇന്നലെ (4-8-2021) മെഴുകുതിരി കത്തിച്ച് പ്രാർത്ഥനയും പ്രധിഷേധ മാർച്ചും നടത്തി. ഡി.പി.സി.സി പ്രസിഡണ്ട് ശ്രീ. അനിൽ കുമാർ ചൗധരിയുടെ നേതൃത്വത്തിൽ കേരള ഹൌസിന്റെ മുന്നിൽ നിന്നും ആരംഭിച്ച Candle March ൽ ഞാനും പങ്കെടുത്തു. നൂറുകണക്കിന് കോൺഗ്രസ് പ്രവർത്തകർ ജന്തർ മന്തർ റോഡിൽ നടത്തിയ പ്രതിഷേധ മാർച്ച് ഡെൽഹി പോലീസ് തടഞ്ഞു. തുടർന്ന്, ബാരിക്കേഡിനടുത്ത് മെഴുകുതിരികൾ കത്തിച്ച്, കെജ്‌രിവാൾ സർക്കാരിന്റെയും മോദി സർക്കാരിന്റേയും നിൻസ്സംഗതയെ ചോദ്യം ചെയ്ത് പ്രധിഷേധ ധർണ്ണ നടത്തി.

ജൂലായ് ഒന്നിനാണ് ബലാത്സംഗം ചെയ്ത് മരിച്ച നിലയിൽ പെൺകുട്ടിയെ കാണപ്പെട്ടത്. കെജ്‌രിവാൾ സർക്കാരിന്റെ ഭാഗത്തുനിന്നോ മോദി സർക്കാരിന്റെ ഭാഗത്തുനിന്നോ യാതൊരു അനക്കവും ഉണ്ടാകാതെ വന്നപ്പോൾ, വിവരം അണിഞ്ഞ ഉടനേതന്നെ ഡി.പി.സി.സി പ്രസിഡണ്ട് ശ്രീ അനിൽ കുമാർ ചൗധരിയുടെ നേതൃത്വത്തിൽ, കോൺഗ്രസ് പ്രവർത്തകർ പെൺകുട്ടിയുടെ വീട്ടിലെത്തുകയും, കുടുംബത്തിന് നീതി ലഭ്യമാക്കുവാനും കുറ്റവാളികളെ അറസ്റ്റുചെയ്യുവാനും മുറവിളി കൂട്ടി. കെജ്രിവാളിന്റെയും മോദിയുടെയും മൗനത്തെ ചോദ്യം ചെയ്തുകൊണ്ട് ഡി.പി.സി.പ്രസിഡന്റ് ഇന്നലെ വാർത്താസമ്മേളനവും നടത്തി. ഗത്യന്തരമില്ലാതെ വന്നപ്പോൾ, സംസ്ഥാന സർക്കാരിന്റെ നേതാക്കൾ ഇന്നലെ പെൺകുട്ടിയുടെ വീട്ടിലെത്തി. മനുഷ്യ മനഃസാക്ഷിയെ ഞെട്ടിച്ച ഈ സംഭവം നടന്നിട്ട്, മൂന്ന് ദിവസങ്ങൾ കഴിഞ്ഞപ്പോഴാണ് ഡെൽഹിയിലെ ഭരണാധികാരികൾക്ക് പെൺകുട്ടിയുടെ വീട്ടിലെത്തുവാൻ സാധിച്ചത്.

മാതാപിതാക്കളുടെ അനുമതിയില്ലാതെ പെൺകുട്ടിയുടെ മൃദദേഹം ദഹിപ്പിച്ചത്, നിരവധി സംശയങ്ങളാണ് ഉയർത്തുന്നത്. യൂ.പിയിലെ ഹത്രാസ് സംഭവം ഡെൽഹിയിൽ ആവർത്തിക്കപ്പെട്ടിരിക്കുകയാണ്. രാഷ്ട്രീയത്തിനതീതമായി ഈ സംഭവങ്ങളെ നോക്കിക്കാണുവാനും, സർക്കാരിന്റെ നിസ്സംഗതക്കെതിരെ ശബ്ദിക്കുവാനും, ബിജെപിക്കുവേണ്ടിയും കെജ്രിവാളിനുവേണ്ടിയും വാദിക്കുന്ന സ്ത്രീസമൂഹത്തിന് കഴിയുമോ ? ബിജെപിയുടെയും ആം ആദ്മി പാർട്ടിയുടെയും കൊടി പിടിച്ചുനടക്കുന്ന പുരുഷന്മാർക്ക് സാധിക്കുമോ ? പിഞ്ചുകുഞ്ഞുങ്ങളെ ബലാൽക്കാരം ചെയ്ത് കൊന്നെറിയുന്ന ക്രിമിനലുകളെ സംരക്ഷിക്കുന്ന രാഷ്ട്രീയ പാർട്ടികൾക്കുവേണ്ടി വാദിക്കുവാൻ, മനഃസാക്ഷിയുള്ള മനുഷ്യർക്ക് കഴിയില്ല.

2012 ൽ ഡെൽഹിയിൽ ഉണ്ടായ നിർഭയ സംഭവം, അന്നത്തെ കോൺഗ്രസ് \മുഖ്യമന്ത്രിയായിരുന്ന ശ്രീമതി ക്ഷീലാ ദീക്ഷിതിന്റെ കഴിവുകേടാണെന്ന് ആരോപിച്ചാണ്, ആ സംഭവം മുതലെടുത്ത് കെജ്‌രിവാൾ ആം ആദ്മി പാർട്ടി ഉണ്ടാക്കിയത്. കോൺഗ്രസ് ഭരണകാലത്ത് ഡെൽഹിയിലെ സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷയില്ലെന്നാരോപിച്ച്, സ്ത്രീകളുടെയെല്ലാം വോട്ടുകൾ വാങ്ങി മുഖ്യമന്ത്രിക്കസേരയിൽ കയറിയിരിക്കുന്ന കെജ്‌രിവാളിന്റെ ഭരണകാലത്ത്, ഡെൽഹിയിൽ എന്താണ് നടക്കുന്നത് ? ഡെൽഹി-കല്ല്യാൺപുരിയിൽ ഒരു പെൺകുട്ടിയെ കൂട്ട ബലാത്സംഗം ചെയ്തുകൊന്നത് നാല് മാസം മുൻപാണ്. സംഭവം അറിഞ്ഞയുടനെതന്നെ ആ പെൺകുട്ടിയുടെ വീട്ടിലെത്തുവാനും മാതാപിതാക്കളെ ആശ്വസിപ്പിക്കുവാനും, ഡെൽഹിയിലെ കോൺഗ്രസ് പ്രവർത്തകരായിരുന്നു മുന്നിലുണ്ടായിരുന്നത്. അതിശക്തമായി കോൺഗ്രസ് ഇടപെടുമ്പോൾ മാത്രമാണ്, ഇതുപോലുള്ള ക്രൂര സംഭവങ്ങളിൽ കെജ്‌രിവാൾ എത്തിനോക്കുന്നത്.

അധികാരഭ്രമം മൂത്ത കെജ്‌രിവാൾ, വീണ്ടും മുഖ്യമന്ത്രിക്കസേരക്കായി ബിജെപിയുമായിചേർന്ന് തന്ത്രങ്ങൾ മെനയുകയാണ്. ഇതിനിടയിൽ, ഡെൽഹിയിലെ പെൺകുട്ടികൾ കൊടും ഭീകരതക്ക് ഇരയാവുന്നത് നോക്കാനോ ശ്രദ്ധിക്കാനോ, കെജ്രിവാളിനും മോദിക്കും കഴിയുന്നില്ല. അല്ലെങ്കിൽ താത്പര്യമില്ല. എന്നാൽ, ഡെൽഹിയിലെ കോൺഗ്രസ് പ്രവർത്തകർ വെറുതെയിരിക്കുമെന്ന് കെജ്‌രിവാളും മോദിയും വിചാരിക്കേണ്ട. പെൺകുട്ടിയുടെ കുടുംബത്തിന് നീതി ലഭിക്കുന്നതുവരെയും കുറ്റവാളികളെ ശിക്ഷിക്കുന്നതുവരെയും, ഡെൽഹി പ്രദേശ് കോൺഗ്രസ് കമ്മിറ്റി ശക്തമായ ഇടപെടലുകൾ നടത്തുമെന്ന് ഡി.പി.സി.സി പ്രസിഡന്റ് ശ്രീ അനിൽ കുമാർ ചൗധരി വ്യക്തമാക്കിക്കഴിഞ്ഞു. പറഞ്ഞത് ശ്രീ അനിൽ കുമാർ ചൗധരി ആയതിനാൽ, വരും നാളുകളിൽ കെജ്‌രിവാളിനേയും മോദിയേയും വെള്ളം കുടിപ്പിക്കുമെന്ന കാര്യം ഉറപ്പാണ്.

ഡെൽഹിയിലെ സ്ത്രീകളുടെയും കുട്ടികളുടേയും സുരക്ഷ ഉറപ്പാക്കുന്നതിനും, സത്യത്തിനും നീതിക്കും വേണ്ടി ഡെൽഹി പ്രദേശ് കോൺഗ്രസ് കമ്മിറ്റി നടത്തുന്ന ഈ പോരാട്ടത്തിൽ, രാഷ്ട്രീയ കക്ഷിഭേദമന്യേ രാജ്യത്തെ മുഴുവൻ ജനങ്ങളും, പ്രത്യേകിച്ച് സ്ത്രീസമൂഹം അണിനിരക്കണമെന്ന് വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു.

രാജീവ് ജോസഫ്
സോഷ്യൽ മീഡിയ കോഓർഡിനേറ്റർ,
ഡെൽഹി പ്രദേശ് കോൺഗ്രസ് കമ്മിറ്റി
Whatsapp : 9072795547

Print Friendly, PDF & Email

Leave a Comment