ലാന നാഷണൽ കോൺഫറൻസ്: രജിസ്ട്രേഷൻ ഉദ്ഘാടനം നിർവഹിക്കപ്പെട്ടു

ഡാളസ്: ഒക്ടോബർ 1, 2, 3 തീയതികളിൽ ഷിക്കാഗോ സുഗതകുമാരി നഗറിൽ നടക്കുന്ന ലാനയുടെ (Literary Association of North America) നാഷണൽ കോൺഫറൻസിന്റെ രജിസ്ട്രേഷൻ ഉദ്ഘാടനം കേരള ലിറ്റററി സൊസൈറ്റി ഡാലസിന്റെ കോട്ടേജ് മീറ്റിംഗ് വെച്ച് ഓഗസ്റ്റ് ഒന്ന് വൈകിട്ട് 5 മണിക്ക് നടന്നു.

കെഎൽഎസ് വൈസ് പ്രസിഡണ്ട് അനുപാ സാമിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കെ എൽ എസ് ജോയിൻറ്റ്‌ സെക്രട്ടറി സാമുവൽ യോഹന്നാൻ ഏവർക്കും സ്വാഗതം പറഞ്ഞു. തുടർന്ന് ലാന പ്രസിഡണ്ട് ജോസൻ ജോർജ് ആദ്യ രജിസ്ട്രേഷൻ ഫോം ഡോ: എം. വി പിള്ളയ്ക്ക് നൽകി രജിസ്റ്റ്രേഷൻ ഉദ്ഘാടനം നിർവഹിച്ചു.

കേരള ലിറ്റററി സൊസൈറ്റിയുടെ പ്രവർത്തനങ്ങളും ലാനയുടെ സാഹിത്യപ്രവർത്തക സംഭാവനകളും എന്നും ശ്ലാഘനീയമാണെന്ന് ഡോക്ടർ എംവി പിള്ള പറഞ്ഞു. ഈ സാഹിത്യ സംഘടനകളുടെ പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ കഴിയുന്നതു ഏറെ സന്തോഷം നൽകുന്നതാണെന്നും അദ്ദേഹം എടുത്തുപറഞ്ഞു.

നാഷണൽ കോൺഫറൻസിനു കേരള ലിറ്റററി സൊസൈറ്റി നിന്നും ലഭിച്ചു കൊണ്ടിരിക്കുന്ന എല്ലാ പിന്തുണയ്ക്കും ലാനാ പ്രസിഡണ്ട് ജോസൻ ജോർജ് നന്ദി രേഖപ്പെടുത്തി. പരിപാടിയുടെ വിജയത്തിന് ഏവരും ആത്മാർത്ഥമായി സഹകരിക്കണമെന്നു അദ്ദേഹം അഭ്യർത്ഥിച്ചു.

തുടർന്ന് നടന്ന സാഹിത്യ ചർച്ചയ്ക്കു ഡോക്ടർ എം. വി പിള്ള നേതൃത്വം നൽകി. സിവി ജോർജ്ജ് പരിപാടിയിൽ പങ്കെടുത്തവർക്ക് നന്ദി രേഖപ്പെടുത്തി.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News