മകന്റെ വിവാഹ ചെലവ് ചുരുക്കി 2 കുടുംബങ്ങൾക്ക് സുരക്ഷിത ഭവനമൊരുക്കി കോട്ടയം സ്വദേശികളായ ദമ്പതികൾ

ന്യൂജേഴ്‌സി : മകന്റെ വിവാഹ ചെലവ് ചുരുക്കി 2 കുടുംബങ്ങൾക്ക് സുരക്ഷിത ഭവനമൊരുക്കി മാതൃകയാവുകയാണ് കോട്ടയം സ്വദേശികളായ ദമ്പതികൾ. കോട്ടയം ഞീഴൂർ സ്വദേശികളും അമേരിക്കയിലെ ന്യൂജേഴ്‌സിയിൽ താമസിക്കുന്നവരുമായ മലയില്‍ (പുളിക്കോലില്‍) തോമസ്‌ – എല്‍സി ദമ്പതികളാണ് മകന്റെ വിവാഹ ചെലവ് ചുരുക്കി 2 കുടുംബങ്ങൾക്ക് സുരക്ഷിത ഭവനമൊരുക്കിയിരിക്കുന്നത്.

മകന്‍ സ്റ്റീവിന്റെ വിവാഹത്തോടനുബന്ധിച്ചാണ് നാട്ടിൽ 2 കുടുംബങ്ങൾക്ക് ഇവർ സുരക്ഷിത ഭവനമൊരുക്കിയിരിക്കുന്നത്. ഒരു വീടിന്റെ നിർമ്മാണം പൂർത്തീകരിച്ചു. രണ്ടാമത്തെ വീടിന്റെ നിർമ്മാണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. കുടുംബാംഗങ്ങളുടെ മുഴുവൻ പിന്തുണയൊന്നുകൊണ്ടു മാത്രമാണ് തനിക്ക് ഇത്തരമൊരു സ്നേഹനഭവനം ഒരുക്കാൻ സാധിച്ചതെന്നു തോമസ് പറഞ്ഞു. ന്യൂജേഴ്‌സിയിലെ പാഴ്സിപന്നിയിൽ സ്ഥിതി ചെയ്യുന്ന സ്റ്റീവ്സ് ഓട്ടോ റിപ്പയർ സ്ഥാപനത്തിന്റെ ഉടമയാണ് തോമസ്.
സ്റ്റെനി,സ്റ്റീവ്‌, സ്റ്റെഫി എന്നിവരാണ് മക്കൾ, മരുമക്കൾ: സിജോ,റ്റീന.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News