ഹയർ സെക്കൻ്ററി സീറ്റ്: കളക്ടറേറ്റ് ഉപരോധിച്ച ഫ്രറ്റേണിറ്റി മൂവ്മെന്റ് പ്രവര്‍ത്തകര്‍ക്ക് പോലീസിന്റെ മര്‍ദ്ദനം

മലപ്പുറം: 2020-21 അധ്യയന വർഷത്തെ പത്താം ക്ലാസ് റിസൾട്ട് വന്നു കഴിഞ്ഞ സാഹചര്യത്തിൽ മലപ്പുറത്തെ സീറ്റ് അപര്യാപ്തതയെ സംബന്ധിച്ച ചർച്ചകൾ വീണ്ടും സജീവമാവുകയാണ്. രണ്ടാം തരംഗത്തിന് ശേഷം വരുന്ന റിസൾട്ട് എന്ന നിലയിലും പ്ലസ് വൺ അഡ്മിഷനുമായി ബന്ധപ്പെട്ട് രക്ഷിതാക്കളും വിദ്യാർത്ഥികളും വലിയ ആശങ്കയിലായിരിക്കുകയാണ്. ഓരോ വർഷവും മലപ്പുറം ജില്ലയിലെ കാൽ ലക്ഷത്തിനടുത്ത് വിദ്യാർഥികളാണ് റഗുലർ പഠനസൗകര്യമില്ലാത്തതിൻ്റെ പേരിൽ പുറത്ത് നിൽക്കേണ്ടി വരുന്നത്. ഈ വർഷം 29297 വിദ്യാർത്ഥിക്കാണ് തുടർപഠനം നിഷേധിക്കപ്പെടുന്നത്.

കഴിഞ്ഞ പത്ത് വർഷത്തിലേറെയായി മലപ്പുറം ജില്ല നേരിടുന്ന വിദ്യാഭ്യാസ വിവേചനത്തെ കൂടുതൽ ശക്തമായി ഉന്നയിക്കാനാണ് ഫ്രറ്റേണിറ്റി മൂവ്മെന്റ് ആഗ്രഹിക്കുന്നത്. തെറ്റായ വിവരങ്ങൾ നൽകി പൊതുസമൂഹത്തെയും വിദ്യാർഥികളെയും കബിളിപ്പിക്കാൻ ശ്രമിക്കുന്ന വിദ്യാദ്യാസ മന്ത്രിയുടെയും സർക്കാറിൻ്റെയും നിലപാടുകൾക്കെതിരെ ഫ്രറ്റേണിറ്റി മൂവ്മെന്റിന്റെ നേതൃത്വത്തിൽ മലപ്പുറം കളക്ടറേറ്റ് ഉപരോധിച്ച ഫ്രറ്റേണിറ്റി മൂവ്മെന്റ് പ്രവര്‍ത്തകരെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചു.

സർക്കാർ എയ്ഡഡ് മേഖലയിൽ നിന്ന് പുറത്താക്കപ്പെടുന്ന പതിനായിരക്കണക്കിന് വിദ്യാർഥികൾക്ക് പഠനാവസരങ്ങൾ ഒരുക്കുന്നത് വരെ ഫ്രറ്റേണിറ്റി മൂവ്മെൻറ് തെരുവിൽ തന്നെ ഉണ്ടാകും. ഒരു പ്രകോപനവും ഇല്ലാതെയായിരുന്നു പോലീസിന്റെ മര്‍ദ്ദന മുറകള്‍. കളക്ടറേറ്റില്‍ എത്തുന്നതിന് മുമ്പേ തന്നെ പ്രകടനം തടയുകയും ജില്ലാ നേതാക്കളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കളക്ടറേറ്റ് പരിസരത്തുനിന്ന് പെണ്‍കുട്ടികളെയും, ഹയർ സെക്കൻഡറി വിദ്യാർഥികളെയും ലാത്തി പ്രയോഗം നടത്തി അകറ്റി നിര്‍ത്തുകയും ചെയ്തു. ഇരുപതോളം പ്രവർത്തകർക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ഒരാളെ കോഴിക്കോട് മെഡിക്കൽ കോളേജിലും, രണ്ട് പേരെ മഞ്ചേരി മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. മറ്റുള്ളവരെ മലപ്പുറം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ജില്ലാ പ്രസിഡന്റ് ഡോ. എ.കെ. സഫീർ, ജില്ലാ വൈസ് പ്രസിഡന്റ് സി.പി. ഷരീഫ്, സൽമാൻ താനൂർ, ജില്ലാ സെക്രട്ടറിമാരായ ഹാദി ഹസൻ, മുഹമ്മദ് പൊന്നാനി, സാബിഖ് വെട്ടം, കെ.കെ. ഇൻസാഫ് തുടങ്ങി 17 പേരെ അറസ്റ്റ് ചെയ്തു.

 

Print Friendly, PDF & Email

Related posts

Leave a Comment