പിആർ ശ്രീജേഷിന് കേരള സർക്കാർ ഒടുവിൽ 2 കോടി രൂപയും പ്രൊമോഷനും പ്രഖ്യാപിച്ചു

ഇന്ത്യൻ ഹോക്കി ടീം ഗോൾകീപ്പർ പി ആർ ശ്രീജേഷിന് ഒരു പാരിതോഷികവും പ്രഖ്യാപിക്കാത്തതിൽ കേരള സർക്കാർ ഏറെ വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വന്നെങ്കിലും ഇന്ന് (ബുധനാഴ്ച) ഒളിമ്പിക് മെഡൽ ജേതാവിന് രണ്ട് കോടി രൂപ പാരിതോഷികവും ജോലിയില്‍ സ്ഥാനക്കയറ്റവും പ്രഖ്യാപിച്ചു.

ബുധനാഴ്ച ശ്രീജേഷിനെ പൊതു ഉന്നത വിദ്യാഭ്യാസ വകുപ്പിൽ ജോയിന്റ് ഡയറക്ടറായി (സ്പോര്‍ട്സ്) സ്ഥാനക്കയറ്റം നൽകാൻ തീരുമാനിച്ചു, നിലവിൽ അദ്ദേഹം ഡെപ്യൂട്ടി ഡയറക്ടറാണ്. ടോക്കിയോ ഒളിമ്പിക്‌സിൽ കേരളത്തിലെ മറ്റു എട്ട് കായികതാരങ്ങൾക്ക് സർക്കാർ അഞ്ച് ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചു. എട്ട് കായികതാരങ്ങള്‍ക്ക് നേരത്തെ പ്രോത്സാഹനമായി തയ്യാറെടുപ്പിന് അനുവദിച്ച അഞ്ച് ലക്ഷം രൂപയ്ക്ക് പുറമേയാണ് അഞ്ച് ലക്ഷം രൂപ വീതം അനുവദിച്ചത്.

കഴിഞ്ഞയാഴ്ച, ടോക്കിയോ 2021 ഒളിമ്പിക്സിൽ ജർമ്മനിയെ തോൽപ്പിച്ച് ഇന്ത്യൻ പുരുഷ ഹോക്കി ടീം ചരിത്രമെഴുതിയിരുന്നു. മന്ത്രിസഭാ യോഗത്തിനുശേഷം കായിക മന്ത്രി വി അബ്ദുള്‍ റഹിമാനാണ് വാര്‍ത്താസമ്മേളനത്തില്‍ ശ്രീജേഷിന് പാരിതോഷികം പ്രഖ്യാപിച്ചത്.

പ്രതിഫലം നേരത്തേ പ്രഖ്യാപിക്കാത്തതിന് കേരള സർക്കാരിനെതിരെ കോൺഗ്രസ് കടുത്ത വിമർശനമാണ് ഉന്നയിച്ചത്. കേരള സർക്കാർ കർക്കിടക മാസം കഴിയാൻ കാത്തിരിക്കുകയാണോ എന്ന് തൃപ്പൂണിത്തുറയിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎ കെ ബാബു നിയമസഭയിൽ ചോദിച്ചു. കർക്കിടക അഥവാ രാമായണ മാസം അശുഭകരമായി കണക്കാക്കപ്പെടുന്നു. ഹരിയാന സർക്കാർ നീരജ് ചോപ്രയ്ക്ക് 6 കോടി രൂപ പ്രഖ്യാപിച്ചപ്പോൾ മറ്റ് സംസ്ഥാനങ്ങൾ ഹോക്കി കളിക്കാർക്ക് സമ്മാനം നൽകിയതായി കോൺഗ്രസ് എംഎൽഎ ചൂണ്ടിക്കാട്ടി. “ശ്രീരാജേഷിന് ഒരു കോടി രൂപയുടെ സമ്മാനം ഡോ. ഷംസീർ വയലിൽ നൽകി. സർക്കാര്‍ ഇതുവരെ നല്‍കാതിരുന്നത് നാണക്കേടാണ്,” ബാബു പറഞ്ഞു. യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന വിപിഎസ് ഹെൽത്ത് കെയറിന്റെ ചെയർമാനാണ് ഷംസീർ വയലിൽ.

കേരളത്തിൽ നിന്നുള്ള ഗോൾകീപ്പർ പി ആർ ശ്രീജേഷ് (33) ടീമിന്റെ മത്സരങ്ങളിലെ നൈപുണ്യത്തിന് പ്രശംസിക്കപ്പെട്ടു. എന്നാൽ ആ ശ്രമങ്ങളോടുള്ള കേരള സർക്കാരിന്റെ കാലതാമസം ശ്രദ്ധിക്കപ്പെടാതെ പോയിട്ടില്ലെന്ന് ശ്രീജേഷിനെ പ്രശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പ്രസ്താവന ഇറക്കി. “ഒളിമ്പിക് മെഡലിന്റെ മൂല്യം” ഒരാൾ മനസ്സിലാക്കണമെന്ന് മുന്‍ അത്‌ലറ്റ് അഞ്ജു ബോബി ജോര്‍ജ്ജ് പറഞ്ഞു. ഐഎഎഎഫ് വേൾഡ് അത്‌ലറ്റിക്സ് ഫൈനലിൽ ലോക ചാമ്പ്യനായ അഞ്ജു, മുമ്പ് മെഡലുകൾ നേടിയപ്പോൾ കേരള സർക്കാർ ഒരു ക്യാഷ് അവാർഡ് നൽകാൻ വിമുഖത കാണിച്ചിരുന്നു. അതേസമയം തമിഴ്നാട് സർക്കാർ അവരുടെ പ്രതിഫലം നേരത്തേ നല്‍കിയിരുന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment