പിണറായിക്ക് വേണ്ടി യുഎഇ കോൺസുലേറ്റ് കറൻസി പാക്കേജ് എത്തിച്ചതായി സ്വർണ്ണക്കടത്ത് പ്രതികൾ

സ്വർണ്ണക്കടത്ത് കേസുകളുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ സംഭവവികാസങ്ങളിൽ, കസ്റ്റംസ് വകുപ്പ് കേസിലെ രണ്ട് പ്രധാന പ്രതികളെ ഉദ്ധരിച്ച്, കേരള മുഖ്യമന്ത്രി പിണറായി വിജയൻ യുഎഇയിൽ ആയിരുന്നപ്പോൾ, തിരുവനന്തപുരത്തെ യുഎഇ കോൺസുലർ ഓഫീസർമാർ വഴി പണമയച്ചതായി ആരോപിച്ചു. സ്വർണ്ണക്കടത്ത് പ്രതികളും കോൺസുലേറ്റിലെ മുൻ ജീവനക്കാരുമായ പി എസ് സരിത്, സ്വപ്ന സുരേഷും എന്നിവര്‍ ജൂലൈ 29 -ന് നല്‍കിയ 77 പേജുള്ള കാരണം കാണിക്കൽ നോട്ടീസിലാണ് ഈ പരാമര്‍ശം.

സ്വപ്നയുടെ ആരോപണം അനുസരിച്ച്, 2017 ന്റെ തുടക്കത്തിൽ, മുഖ്യമന്ത്രി പിണറായി വിജയന്‍ ഔദ്യോഗിക സന്ദർശനത്തിനായി യുഎഇയിലേക്ക് പോയതിന് ഒരു ദിവസത്തിന് ശേഷം, സസ്പെൻഡ് ചെയ്ത ഐഎഎസ് ഉദ്യോഗസ്ഥനും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും, നിലവിൽ സ്വർണ്ണക്കടത്ത് കേസിൽ പ്രതിയുമായ എം ശിവശങ്കര്‍ ഒരു പാക്കേജ് അടിയന്തിരമായി മുഖ്യമന്ത്രിക്ക് അയക്കണമെന്ന് പറഞ്ഞ് സ്വപ്നയെ സമീപിച്ചു. അതുപ്രകാരം, സ്വപ്ന കോൺസൽ ജനറലുമായി സംസാരിക്കുകയും, കോൺസുലേറ്റിന്റെ മറ്റൊരു ജീവനക്കാരൻ വഴി അത് കൊണ്ടുപോകുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്യുകയും ചെയ്തു. എന്നാല്‍, കോൺസുലേറ്റിലേക്ക് പാക്കേജ് കൊണ്ടുവന്ന സരിത്, ആ പാക്കേജില്‍ കറന്‍സി ഉണ്ടെന്ന് എക്സ്-റേ മെഷീനിലൂടെ കണ്ടെത്തിയെന്ന് പറഞ്ഞതായി സ്വപ്ന പറയുന്നു.

അതേസമയം, സരിത്ത് കസ്റ്റംസിന് നൽകിയതായി പറയപ്പെടുന്ന മൊഴിയില്‍ സംഭവത്തെക്കുറിച്ച് കൂടുതൽ വിശദാംശങ്ങൾ നൽകുന്നു. ജനറൽ അഡ്മിനിസ്ട്രേഷൻ ഡിപ്പാർട്ട്‌മെന്റിലെ ജീവനക്കാരനായ ഹരികൃഷ്ണനിൽ നിന്ന് സരിത് ഒരു പാക്കറ്റ് ഏറ്റുവാങ്ങി. ഈ പാക്കറ്റ് ദീർഘചതുരാകൃതിയിലുള്ളതും കട്ടിയുള്ള ബ്രൗണ്‍ പേപ്പറില്‍ പൊതിഞ്ഞതായിരുന്നു. കോൺസുലേറ്റിലെത്തിയപ്പോൾ, കൗതുകം കാരണം, ആ പാക്കറ്റ് കോൺസുലേറ്റിലുണ്ടായിരുന്ന എക്സ്-റേ മെഷീനിൽ വച്ചപ്പോൾ പാക്കറ്റിൽ കറന്‍സി നോട്ടു കെട്ടുകളുണ്ടെന്ന് കണ്ടെത്തി. കൂടാതെ മറ്റു ചില ഇനങ്ങളുമുണ്ടായിരുന്നു. കാരണം കാണിക്കല്‍ നോട്ടീസില്‍ സരിത് പറഞ്ഞതായി ആരോപിക്കുന്നു.

എന്നാല്‍, അതേ സംഭവത്തെക്കുറിച്ചുള്ള എം ശിവശങ്കറിന്റെ പ്രസ്താവന സരിത്തും സ്വപ്നയും നൽകിയ പ്രസ്താവനകൾക്ക് വിരുദ്ധമാണ്. ശിവശങ്കർ 2020 നവംബർ 30 ന് ഇറക്കിയ പ്രസ്താവനയിൽ, യുഎഇയിൽ ഉണ്ടായിരുന്ന മുഖ്യമന്ത്രിക്ക് അടിയന്തിരമായി ഒരു പാക്കേജ് അയയ്ക്കാൻ താൻ സ്വപ്നയെ സമീപിച്ചുവെന്ന് സമ്മതിച്ചതായി പറയുന്നു. എന്നാല്‍, യു.എ.ഇ.യിലെ പ്രമുഖർക്ക് നൽകാനുള്ള മെമന്റോകളെക്കുറിച്ചുള്ള ഓർമപ്പെടുത്തലുകളായിരുന്നു അതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “പ്രതിനിധി സംഘം യുഎഇയിലേക്ക് പോകുന്നതിനുമുമ്പ് അത്തരം ഒരു മെമന്റോ മാത്രമേ തയ്യാറാക്കിയിരുന്നുള്ളൂ, അതിനുശേഷം തയ്യാറാക്കിയ മറ്റ് മൂന്നോ നാലോ മെമ്മോന്റോകൾ യുഎഇയിലേക്ക് കൊണ്ടുപോകണം, അതിനായി അദ്ദേഹത്തെ സഹായിക്കാൻ കോൺസൽ ജനറലിനോട് അഭ്യർത്ഥിച്ചു,” ശിവശങ്കര്‍ പറയുന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment