ഹൂസ്റ്റൺ സെന്റ് മേരീസ് മലങ്കര ഓർത്തോഡോക്‌സ് ദേവാലയത്തിൽ പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാൾ

പരിശുദ്ധ ദൈവമാതാവിന്റെ നാമത്തിൽ സ്ഥാപിതമായ ഹൂസ്റ്റൺ സെന്റ് മേരീസ് മലങ്കര ഓർത്തോഡോക്‌സ് ദേവാലയത്തിൽ പതിനഞ്ചു നോമ്പിനോടനുബന്ധിച്ച് പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പുപെരുന്നാളും, ഇടവകയുടെ പെരുന്നാളും 2021 ആഗസ്റ്റ് 14 – 15 തീയതികളിൽ ഭക്ത്യാദരപൂർവ്വം കൊണ്ടാടുന്നു.

ആഗസ്റ്റ് 8 -നു ഞായറാഴ്ച വിശുദ്ധ കുർബാനക്ക് ശേഷം ഹൂസ്റ്റൺ സെന്റ്‌ ഗ്രീഗോറിയോസ് ഓർത്തോഡോക്സ് ഇടവക വികാരി ഫാ. വർഗീസ് തോമസ് കൊടിയേറ്റിയതോടുകൂടി പെരുന്നാളുകൾക്ക് തുടക്കം കുറിച്ചു.

ആഗസ്റ്റ് 14 ശനിയാഴ്ച വൈകിട്ട് 6 -നു സന്ധ്യാനമസ്‌കാരവും, വചനശുശ്രൂഷയും, റാസയും, നേർച്ചയും നടക്കും. സാന്‍ അന്റോണിയോ സെന്റ് ജോർജ്ജ് ഓർത്തോഡോക്സ് ഇടവക വികാരി ഫാ. സുനോജ് ഉമ്മൻ, ഫാ. ജോൺ മാത്യു (ഡാളസ്), ഹൂസ്റ്റൺ സെന്റ്‌ ഗ്രീഗോറിയോസ് ഓർത്തോഡോക്സ് ഇടവക സഹവികാരി ഫാ. ക്രിസ്റ്റഫർ മാത്യു, ഇടവക വികാരി ഫാ. ജോൺസൺ പുഞ്ചക്കോണം എന്നിവർ പെരുന്നാൾ ശുശ്രൂഷകൾക്ക് പ്രധാന കാർമികത്വം വഹിക്കും. ഞായറാഴ്ച രാവിലെ എട്ട് മണിക്ക് പ്രഭാത നമസ്‌കാരവും, വിശുദ്ധ കുർബാനയും പരിശുദ്ധ ദൈവമാതാവിന്റെ മധ്യസ്ഥതയിലുള്ള പ്രത്യേക മധ്യസ്ഥ പ്രാർത്ഥനയും, തുടർന്ന്, റാസയും, നേർച്ചവിളമ്പും നടക്കും.

പരിശുദ്ധ ദൈവമാതാവിന്റെ മധ്യസ്ഥതയിൽ അഭയം തേടുവാനും, പെരുന്നാൾ ആഘോഷങ്ങളിൽ പങ്കുകൊണ്ട് അനുഗ്രഹം പ്രാപിക്കുവാനും ഏവരെയും സ്‌നേഹത്തോടെ ക്ഷണിക്കുന്നതായി ഇടവക വികാരി ഫാ. ജോൺസൺ പുഞ്ചക്കോണം, ഇടവക ട്രസ്റ്റി റിജോഷ് ജോൺ, ഇടവക സെക്രട്ടറി ഷാജിപുളിമൂട്ടിൽ, പെരുന്നാൾ കൺവീനർ ഇ.കെ. വർഗീസ് എന്നിവർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: ഫാ. ജോൺസൺ പുഞ്ചക്കോണം +1 (770 ) 310-9050, റിജോഷ് ജോൺ (ട്രസ്റ്റീ) +1 (832) 600-3415, ഷാജി പുളിമൂട്ടിൽ (സെക്രട്ടറി) +1 (832) 775-5366, ഇ.കെ വർഗീസ് (കൺവീനർ) +1 (281) 468-7081.

 

Print Friendly, PDF & Email

Related posts

Leave a Comment