ദലിതരുടെയും കര്‍ഷകരുടേയും ശബ്ദങ്ങൾ സൃഷ്ടിച്ച ‘കൊടുങ്കാറ്റ്’ മോദിയെ പുറത്താക്കും: പ്രധാന മന്ത്രിക്കെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

രാജ്യത്തെ ദരിദ്രരുടെയും ദലിതരുടെയും കർഷകരുടെയും തൊഴിലാളികളുടെയും ശബ്ദങ്ങൾ സൃഷ്ടിച്ച “കൊടുങ്കാറ്റ്” നരേന്ദ്ര മോദിയെ അധികാരത്തിൽ നിന്ന് പുറത്താക്കപ്പെടുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വ്യാഴാഴ്ച പറഞ്ഞു.

രാജ്യത്തെ നിലവിലെ സാഹചര്യം രാജ്യത്തെ ജനങ്ങൾ മനസ്സിലാക്കിയിട്ടുണ്ടെന്നും, കോൺഗ്രസിനും അതിന്റെ മുന്നണി സംഘടനകൾക്കും ഒരു ശക്തിയെയും ഭയക്കേണ്ടതില്ലെന്നും, അതിനെ വെല്ലുവിളിക്കേണ്ടതുണ്ടെന്നും ഞങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നുവെന്നും രാഹുല്‍ പറഞ്ഞു.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ വില്‍ക്കുന്നതിനുള്ള വേദിയാക്കി പാര്‍ലമെന്‍റിനെ മാറ്റുന്നെന്നും രാഹുല്‍ ആരോപിച്ചു. പെഗാസസ് വിഷയം ചര്‍ച്ച ചെയ്യാതെ ബജറ്റ് സമ്മേളനം വെട്ടി ചുരുക്കിയതിനെതിരെ പ്രതിപക്ഷം പാര്‍ലമെന്‍റിൽ നിന്ന് വിജയ് ചൗക്കിലേക്ക് മാര്‍ച്ച് നടത്തി. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ രാവിലെ യോഗം ചേര്‍ന്നശേഷം പ്രതിപക്ഷ നേതാക്കൾ വിജയ് ചൗക്കിലേക്ക് മാര്‍ച്ച് ചെയ്തു. വിജയ് ചൗക്കിൽ എം.പിമാര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. മാര്‍ഷൽമാര്‍ എന്ന പേരിൽ ആര്‍.എസ്എസ് പ്രവര്‍ത്തകരായ ഗുണ്ടകളെയാണ് കേന്ദ്രം ഇറക്കിയതെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.

പ്രതിപക്ഷ നേതാക്കൾ രാജ്യസഭ അദ്ധ്യക്ഷൻ വെങ്കയ്യ നായിഡുവിനെ കണ്ട് കഴിഞ്ഞ ദിവസം സഭയിലുണ്ടായ സംഭവങ്ങളിൽ പരാതി അറിയിച്ചു. പാർലമെന്റിന്റെ വർഷകാല സമ്മേളനം രണ്ട് ദിവസം മുമ്പ് അവസാനിപ്പിച്ചതിനെ തുടർന്നാണ് പ്രതിപക്ഷ പാർട്ടി നേതാക്കൾ യോഗം ചേർന്നത്. രാജ്യ‌സഭ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയുടെ റൂമിൽ വച്ചായിരുന്നു യോഗം. തുടർന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ എം.പിമാർ മാർച്ച് നടത്തിയത്.

അതേസമയം, പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഈ മാസം ഇരുപതിന് പ്രതിപക്ഷ നേതാക്കളുടെയും കോൺഗ്രസ് മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ,ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി,തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News