വര്‍ഗീസ് പാലമലയില്‍ ഫൊക്കാന സെക്രട്ടറി

ചിക്കാഗോ: ഫെഡറേഷന്‍ ഓഫ് കേരള അസ്സോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക (ഫൊക്കാന) യുടെ 20021- 23 വര്‍ഷത്തെ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട വര്‍ഗീസ് പാലമലയില്‍ ഈ സംഘടനയില്‍ നിരവധി പദവികള്‍ വഹിച്ചിട്ടുള്ള വ്യക്തിയാണ്. നാഷണല്‍ കമ്മിറ്റി മെമ്പര്‍, അസോസിയേറ്റ് ട്രഷറര്‍, റീജണല്‍ വൈസ് പ്രസിഡന്റ്, ഫൗണ്ടേഷന്‍ മെമ്പര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള വര്‍ഗീസ് ഫൊക്കാനയുടെ ‘മതസൗഹാര്‍ദം’ എന്ന പദ്ധതിയുടെ കോ-ഓര്‍ഡിനേറ്റര്‍ കൂടിയായിരുന്നു.

പ്രാദേശികമായി ചിക്കാഗോയിലുള്ള മിഡ്‌വെസ്റ്റ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് (രണ്ടു തവണ), ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ (രണ്ടു തവണ), ഓവര്‍ഗീസ് കോണ്‍ഗ്രസ് ചിക്കാഗോ ജനറല്‍ സെക്രട്ടറി, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്, പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്നു ബിഎ ഇംഗ്ലീഷ് ബിരുദവും, മധുര കാമരാജ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എംഎ ഇംഗ്ലീഷ് ബിരുദാനന്തര ബിരുദവും, സിക്കിം മണിപ്പാല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും റീട്ടെയില്‍ ഓപ്പറേഷനില്‍ എംബിഎ ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്.

ഐടി മേഖലയില്‍ സേവനം ചെയ്തിട്ടുള്ള ഇദ്ദേഹം ചിക്കാഗോ സെന്റ് ജോര്‍ജ് പള്ളി സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചുണ്ട്.

ഭാര്യ: സൂസി പാലമലയില്‍. മക്കള്‍: ആല്‍ബിന്‍, ബെന്‍സണ്‍, സീലിയ. ഇപ്പോള്‍ ചിക്കാഗോയില്‍ സ്ഥിരതാമസം.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News