ഇർവിംഗ് ഡിഎഫ്‌ഡബ്‌ള്യൂ ഇന്ത്യൻ ലയൺസ് ക്ലബ് മെട്രോക്രെസ്റ്റുമായി ചേർന്ന് സാമൂഹിക സേവനത്തിന്

ഡാളസ് : മലയാളികൾ നേതൃത്വം നൽകുന്ന ഇർവിംഗ് ഡിഎഫ്‌ഡബ്‌ള്യൂ ഇന്ത്യൻസ്‌ ലയൺസ് ക്ലബ് സന്നദ്ധ സേവന സംഘടനയായ മെട്രോക്രെസ്റ്റുമായി ചേർന്ന് എല്ലാ വാരാന്ത്യങ്ങളിലും സാമൂഹിക സേവനം നൽകി വരുന്നു.

അവശത അനുഭവിക്കുന്നവർക്ക് ഭക്ഷണവും മറ്റു സേവനങ്ങളും നൽകുന്ന മെട്രോപ്ലെക്സിലെ സേവന സംഘടനയാണ് മെട്രോക്രെസ്റ്റ്. ഈ സംഘടനയുമായാണ് ലയൺസ് ക്ലബ് ഇപ്പോൾ സഹകരിച്ചു പ്രവർത്തിക്കുന്നത്. ഇതിന്റെ ഭാഗമായി എല്ലാ വാരാന്ത്യങ്ങളിലും ലയൺസ് ക്ളബ് അംഗങ്ങളുടെ സേവനമാണ് മെട്രോക്രെസ്റ്റിനു ലഭിച്ചു വരുന്നത്. സ്‌കൂൾ – കോളേജ് വിദ്യാർഥികളും ചാരിറ്റി പ്രവർത്തനങ്ങളിൽ പങ്കു ചേരുന്നുണ്ട്.

അവശ്യം വേണ്ട ഭക്ഷണവും മറ്റു അത്യാവശ്യ വസ്തുക്കളും സൗജന്യമായി മെട്രോക്രെസ്റ്റിൽ നിന്ന് അർഹരായവർക്ക്‌ ശേഖരിക്കാവുന്നതാണ്. സ്‌കൂൾ കോളേജ് വിദ്യാർത്ഥികൾക്ക് സാമൂഹിക പ്രതിബദ്ധതയോടെ വോളന്റീയർ സേവനം ചെയ്യുവാനുള്ള അവസരവും ഇർവിങ് ഡിഎഫ്‌ഡബ്‌ള്യൂ ഇന്ത്യൻ ലയൺസ് ലയൺസ് ക്ളബ് ഒരുക്കുന്നുണ്ട്. ‘ലിയോ ക്ലബ്’ എന്ന പേരിൽ പ്രത്യേക വിഭാഗം തന്നെ ഇതിനായി പ്രവർത്തിക്കുന്നു.

രാജു കാറ്റടി (പ്രസിഡന്റ്), ജോസഫ് ആൻറണി (റജി, ട്രഷറർ ), ജോജി ജോർജ് (സർവീസ് ചെയർ പേഴ്സൺ ) ജോർജ് ജോസഫ് വിലങ്ങോലിൽ (ഡിസ്ട്രിക് ചെയർ പേഴ്സൺ ) തുടങ്ങിയവർ പോയ വാരത്തെ സേവന പരിപാടികൾക്കു നേതൃത്വം നൽകി.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News