പ്ലസ് വൺ, ഡിഗ്രി സീറ്റ്‌ അപര്യാപ്തത; ജില്ലയിൽ ഫ്രറ്റേണിറ്റി പ്രതിഷേധം ശക്തമാക്കുന്നു

ഫ്രറ്റേണിറ്റി പാലക്കാട്‌ മണ്ഡലം കമ്മിറ്റി പാലക്കാട്‌ ഡി.ഇ.ഒ ഓഫീസിലേക്ക് നടത്തിയ മാർച്ച്

പാലക്കാട്‌: ‘പ്ലസ് വണ്ണിന് പഠിക്കാൻ ജില്ലയിലെ പതിനായിരങ്ങൾക്ക് സീറ്റില്ല, ഡിഗ്രിക്ക് പഠിക്കാൻ ജില്ലയിലെ 2 മണ്ഡലങ്ങളിൽ ഗവ/എയ്ഡഡ് കോളേജ് പോലുമില്ല’ തുടങ്ങിയ വിഷയങ്ങളുയർത്തി ഫ്രറ്റേണിറ്റി ജില്ല കമ്മിറ്റി ആഗസ്റ്റ് 16 തിങ്കളാഴ്ച്ച കലക്ട്രേറ്റ് പടിക്കൽ നിരാഹാര സമരം സംഘടിപ്പിക്കും. മണ്ഡലം തലങ്ങളിൽ സീറ്റ്‌ അപര്യാപ്തതയുടെ വിഷയങ്ങൾ ഉയർത്തിയും മന്ത്രി കൃഷ്ണൻകുട്ടിക്കും എം.എൽ.എമാർക്കും ഉദ്യോഗസ്ഥർക്കും നിവേദനം നൽകിയും വിഷയത്തിൽ ഫ്രറ്റേണിറ്റി ഇതിനകം സമര രംഗത്തുണ്ട്.

വിദ്യാഭ്യാസ രംഗത്തെ വിവേചനങ്ങൾക്കെതിരെ ജില്ല കമ്മിറ്റി നടത്തിയ അവകാശ പ്രഖ്യാപന യാത്രയോടാനുബന്ധിച്ചും വിഷയത്തിൽ നിരവധി ഇടപെടലുകൾ നടത്തിയിരുന്നു. ഇപ്പോൾ പ്രതിഷേധം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് കലക്ട്രേറ്റിലേക്ക് പ്രതിഷേധം വ്യാപിപ്പിക്കുന്നത്.

വിദ്യാഭ്യാസ ജില്ലയിലെ പത്താം ക്ലാസ് വിജയിച്ച മുഴുവൻ വിദ്യാർത്ഥികൾക്കും ഗവ/എയ്ഡഡ് കോളേജുകളിൽ പ്ലസ് വൺ പ്രവേശനത്തിന് അവസരമൊരുക്കണമെന്നാവശ്യപ്പെട്ട് വെള്ളിയാഴ്ച ഫ്രറ്റേണി റ്റി പാലക്കാട്‌ മണ്ഡലം കമ്മിറ്റി പാലക്കാട്‌ ഡി.ഇ.ഒ ഓഫീസിലേക്ക് മാർച്ച് നടത്തി.മുഹമ്മദ്‌, സമദ്,ത്വാഹ,ഫായിസ എന്നിവർ സംസാരിച്ചു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment