‘NANMMA’യുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ നടന്നു

നോർത്ത് അമേരിക്കൻ നെറ്റ്‌വർക്ക് ഓഫ് മലയാളീ മുസ്ലിംസ് (NANMMA) 75-ാം ഇന്ത്യൻ സ്വാതന്ത്ര്യ ദിന പരിപാടികൾ സംഘടിപ്പിച്ചു. ആഗസ്റ്റ് 15-ന് സംഘടിപ്പിച്ച പരിപാടിയിൽ പദ്മശ്രീ എം.എ യൂസഫലി മുഖ്യ പ്രഭാഷകനായിരുന്നു. യുവ സമൂഹവും സ്വാതന്ത്ര്യത്തിന്റെ മഹത്വം ഉൾക്കൊണ്ടു രാജ്യനിർമാണത്തിൽ മുഖ്യപങ്കാളിത്തം വഹിക്കണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ഇന്ത്യൻ പാർലിമെന്റ് എം പി – അബ്ദുൽ സമദ് സമദാനി ഉൽഘാടനം ചെയ്ത പരിപാടിയിൽ കേരള ടൂറിസം മന്ത്രി മുഹമ്മദ് റിയാസ്, കനേഡിയൻ ഇന്ത്യൻ കോണ്‍സുല്‍ ജനറൽ ശ്രീമതി അപൂർവ ശ്രീവാസ്തവ, നന്മ കാനഡ പ്രസിഡന്റ് മുസ്തഫ എന്നിവർ സ്വാതന്ത്ര്യ ദിനാശംസകള്‍ നേർന്നു.

നന്മ ആരംഭിക്കുന്ന മൊബൈൽ ഫോൺ സഹായപദ്ധതിയുടെ ഉത്ഘാടനവും ഈ അവസരത്തിൽ നടന്നു. നന്മയുടെ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്നും കൂടുതൽ സഹകരണം ഉണ്ടാകുമെന്നും കോണ്‍സുല്‍ ജനറൽ അവരുടെ ആശംസാ പ്രസംഗത്തിൽ സൂചിപ്പിച്ചു.

നന്മ യു‌എസ്‌എ പ്രസിഡന്റ് ഫിറോസ് മുസ്തഫ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ നോർത്ത് അമേരിക്കൻ മലയാളി മുസ്ലിം കമ്മ്യൂണിറ്റിയിലെ ഉന്നത വ്യക്തികളെ ആദരിച്ചു. ഉന്നത മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികളെ നന്മ ചെയർമാൻ റഷീദ് മുഹമ്മദ് ചടങ്ങിൽ അനുമോദിച്ചു.

നന്മ മുൻ പ്രസിഡന്റ് യു എ നസീർ സ്വാഗതവും, നിരർ ബഷീർ നന്ദി പ്രകാശനവും നടത്തി.

Print Friendly, PDF & Email

Related posts

Leave a Comment