കാബൂളിൽ കുടുങ്ങിക്കിടക്കുന്ന കുട്ടികളടക്കം 41 മലയാളികളെ തിരിച്ചെത്തിക്കാന്‍ മുഖ്യമന്ത്രി കേന്ദ്രത്തിന്റെ സഹായം തേടി

തിരുവനന്തപുരം: താലിബാൻ നിയന്ത്രണത്തിലുള്ള കാബൂളിൽ സ്ത്രീകളും കുട്ടികളുമടക്കം 41 മലയാളികൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും അവരെ സുരക്ഷിതമായി കേരളത്തിലെത്തിക്കാന്‍ ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് അഭ്യർത്ഥിച്ചു.

നോർക്കയില്‍ ലഭിച്ച പരിഭ്രാന്തി നിറഞ്ഞ ഫോണ്‍ കോളുകളുടെ പശ്ചാത്തലത്തിൽ, അവരെ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ അടിയന്തര നടപടികൾ ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ വിദേശകാര്യ മന്ത്രാലയത്തിന് കത്തയച്ചു.

മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചതനുസരിച്ച് പ്രിൻസിപ്പൽ സെക്രട്ടറി കെ ഇളങ്കോവനും നോർക്ക സിഇഒ ഹരികൃഷ്ണൻ നമ്പൂതിരിയും വിദേശകാര്യ മന്ത്രാലയത്തിന് പ്രത്യേക കത്തുകളയച്ചു.

വിവിധ കമ്പനികളിൽ ജോലി ചെയ്യുന്ന സ്ത്രീകളും കുട്ടികളുമടക്കം 41 മലയാളികളെ ഇന്ത്യയിലേക്ക് സുരക്ഷിതമായി എത്തിക്കാനുള്ള ക്രമീകരണം ചെയ്യണമെന്ന് കേന്ദ്രത്തോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്ന് ഇളങ്കോവൻ പറഞ്ഞു.

സംസ്ഥാന സർക്കാരിന് ലഭിച്ച ചില സന്ദേശങ്ങളിൽ, താലിബാനികള്‍ ഇന്ത്യക്കാരുടെ ഐഡന്റിറ്റി പരിശോധിച്ച് അവരുടെ പാസ്‌പോർട്ടും മറ്റ് പ്രധാന രേഖകളും എടുത്തുകളയുന്നുവെന്നും പറഞ്ഞു. മലയാളികള്‍ക്ക് വലിയ ഭീഷണിയുണ്ടെന്നും പറയുന്നു.

നേരത്തെ, കാബൂളിൽ കുടുങ്ങിക്കിടക്കുന്ന ചില മലയാളികളെ നോര്‍ക്ക് സി‌ഇ‌ഒ ബന്ധപ്പെട്ടിരുന്നു. അഫ്ഗാനിസ്ഥാൻ തലസ്ഥാനത്ത് കൂടുതൽ മലയാളികൾ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് കണ്ടെത്താനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന്
അദ്ദേഹം പറഞ്ഞു.

നോർക്ക തങ്ങൾക്ക് ലഭിച്ച വിവരങ്ങൾ വിദേശകാര്യ മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു.

Print Friendly, PDF & Email

Related posts

Leave a Comment