പാക്കിസ്താനില്‍ നിന്നുള്ള 75 അഭയാർത്ഥികൾക്ക് ഇന്ത്യൻ പൗരത്വം നല്‍കി

ഇൻഡോർ | സിന്ധി സമുദായത്തിൽപ്പെട്ടവരും വർഷങ്ങളോളം ഇവിടെ താമസിക്കുന്നവരുമായ പാക്കിസ്താനിൽ നിന്നുള്ള 75 അഭയാർഥികൾക്ക് ഇന്ത്യയുടെ 75 -ാം സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി ചൊവ്വാഴ്ച നടന്ന ചടങ്ങിൽ ഇന്ത്യൻ പൗരത്വം നൽകി. ബിജെപി എം എൽ എ ശങ്കർ ലാൽവനിയുടെയും കളക്ടറുടെയും സാന്നിദ്ധ്യത്തിലായിരുന്നു ഇവർക്ക് പൗരത്വം നൽകിയത്.

ഇന്ത്യൻ പൗരത്വം നൽകിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സിന്ധി വംശജരുടെ പ്രതിനിധി മുരളീലാൽ മാധ്വാനി നന്ദി അറിയിച്ചു. പാക്കിസ്താനില്‍ സിന്ധികൾക്ക് ധാരാളം പ്രശ്നങ്ങൾ ഉണ്ടായിരുന്നു. സഹായിച്ചതിന് ഇന്ത്യൻ സർക്കാരിനോട് കടപ്പാടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

മൂന്ന് പതിറ്റാണ്ട് മുമ്പ് താൻ ഇന്ത്യയിലെത്തിയതാണെന്നും, ഈ ദിവസത്തിനായി കാത്തിരിക്കുകയായിരുന്നു എന്നും അഭയാർത്ഥികളിൽ ഒരാളായ മുരളീധർ (70) പറഞ്ഞു.

“ഞാൻ പാക്കിസ്താന്‍ വിട്ട് ഇന്ത്യയിൽ എത്തിയിട്ട് 30 വർഷമായി. അവസാനം എനിക്ക് ഇന്ത്യൻ പൗരത്വം ലഭിച്ചു. ഇന്ന് ദീപാവലി പോലെ എനിക്ക് വളരെ സന്തോഷം തോന്നുന്നു,” വികാരാധീനനായി അദ്ദേഹം പറഞ്ഞു.

ഇതുവരെ പാക്കിസ്താനിൽ നിന്നും അഭയാർത്ഥികളായി ഇന്ത്യയിൽ എത്തിയ അറുനൂറിലധികം പേർക്ക് ഇന്ത്യ പൗരത്വം നൽകിയതായി സിന്ധി വംശജനായ ബിജെപി എം എൽ എ ശങ്കർ ലാൽവാണി പറഞ്ഞു.

“പാക്കിസ്താനില്‍ സ്ത്രീകൾക്ക് പുരോഗമിക്കാനുള്ള അവസരങ്ങൾ ലഭിക്കുന്നില്ലെന്നും, ഇന്ത്യയിൽ ആദരവോടെയും സ്വാതന്ത്ര്യത്തോടെയും വിദ്യാഭ്യാസം ലഭിക്കുന്നുണ്ടെന്നും 25 വയസ്സുകാരി അഞ്ജലി പറഞ്ഞു. ഇന്ത്യയിലെ ജനങ്ങൾ ഞങ്ങളെ നന്നായി സ്വീകരിച്ചു.

പാക്കിസ്താനിലെ സിന്ധ് പ്രവിശ്യയിൽ ഓരോ വർഷവും കുറഞ്ഞത് 1,000 ഹിന്ദുക്കളെ നിർബന്ധിത മതപരിവർത്തനം നടത്തുന്നുണ്ടെന്നും, അത് ഭയന്ന് ഇന്ത്യയിൽ അഭയം തേടാൻ അവർ നിർബന്ധിതരാകുന്നുവെന്നും ഇൻഡോറിൽ നിന്നുള്ള ബിജെപി എംപി ശങ്കർ ലാൽവാനി പറഞ്ഞു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment