വാദ്യ കലാകാരന്മാരുടെ ജീവിത താളത്തിന് ഇമ്പമേകാൻ വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയനും

ന്യൂജേഴ്‌സി : കോവിഡ് മഹാമാരിയെ തുടർന്ന് ദുരിതമനുഭവിക്കുന്ന മലയാളി വാദ്യകലാകാരന്മാരുടെ ജീവിത താളത്തിന് ഇമ്പമേകാൻ വേൾഡ് മലയാളി കൗൺസിൽ ഒരുങ്ങുന്നു. വേൾഡ് മലയാളി കൗൺസിൽ വള്ളുവനാട് പ്രൊവിൻസ് സംഘടിപ്പിക്കുന്ന സഹായ പദ്ധതിയിൽ അമേരിക്ക റീജിയനും പങ്കാളികളാകും.

അമേരിക്ക റീജിയൻ്റെ നേതൃത്വത്തിൽ പെൻസിൽവാനിയ, ന്യൂയോർക്ക്, വാഷിംഗ്ടണ്‍, അറ്റ്‌ലാന്റ, റിയോ ഗ്രാൻഡ് വാലി, ഹൂസ്റ്റൺ, ഡാലസ്, ന്യൂജേഴ്സി, ഫ്ലോറിഡ, കണക്റ്റിക്കറ്റ് പ്രൊവിൻസുകളുടെ സഹായത്തോടെ ആയിരം ഓണക്കിറ്റുകൾ വിതരണം ചെയ്യും.

അമേരിക്ക റീജിയൻ നേതാക്കളായ ഹരി നമ്പൂതിരി (ചെയർമാൻ), തങ്കം അരവിന്ദ് (പ്രസിഡൻ്റ്), ബിജു ചാക്കോ (ജനറൽ സെക്രട്ടറി), തോമസ് ചെല്ലാത്ത് (ട്രഷറർ), ജേക്കബ് കുടശ്ശിനാട് (വി.പി.അഡ്മിൻ), ജെയിംസ് കൂടൽ (ഗ്ലോബൽ ട്രഷറർ), അഡ്വൈസറി ബോർഡ് ചെയർമാൻ തോമസ് മാത്യു, ബിസിനസ് ഫോറം ചെയർ തോമസ് മൊട്ടക്കൽ, എസ്.കെ ചെറിയാൻ (ഗ്ലോബൽ വി.പി), പ്രൊവിൻസ് പ്രസിഡന്റുമാരായ ഈപ്പൻ ജോർജ്, ബാബു ചാക്കോ, സിനു നായർ, ജിനേഷ് തമ്പി, ജോമി ജോർജ്, തോമസ് ജോൺ, ബ്ലസൻ മണ്ണിൽ, മഞ്ജു നീലിവീട്ടിൽ, മോഹൻകുമാർ, ഡോ ഷിബു സാമുവൽ എന്നിവർ നേതൃത്വം നൽകും.

Print Friendly, PDF & Email

Related posts

Leave a Comment