ഓണം വന്നൂ… തിരുവോണം വന്നൂ

ഓണം വന്നൂ
തിരുവോണം വന്നൂ
ഓരോരോ വീട്ടിലും
ഓണം വന്നൂ

അങ്ങനെ ഒരു ഓണം കൂടി വരവായി. മാവേലി മന്നനെ വരവേൽക്കാനായി ഈ കോവിഡ് സമയത്തും മലയാളികൾ ഒരുങ്ങിക്കഴിഞ്ഞു. അമേരിക്കയിലെ മിഷിഗണിൽ നിന്നും ചെമ്പകക്കുട്ടി അമ്മ, ശ്രീലക്ഷ്മി രാജേഷ്, സാന്ദ്ര രാജേഷ് നായർ, നികിത രാജേഷ് നായർ, സിജ സഞ്ജു, നിവേദ്യ സഞ്ജു, ആരാധ്യ സഞ്ജു, പിന്നെ കേരളത്തിലെ പുനലൂർ ചെമ്മന്തൂരിൽ നിന്നും ഗായത്രി ഗിരീഷ് നായർ, ചുനക്കരയിൽ നിന്നും സൂര്യ എസ് രാജ്, മാളവിക ഹരി, കൊച്ചിയിൽ നിന്നും രേവതി രമേഷ്, ദേവനന്ദ, വത്സ ഷെയിൻസ്മിത സുരേഷ്ദിയശ്രീ നിവേദ, ചിറക്കരയിൽ നിന്നും അശ്വതി ഹരിജിത്, കീർത്തന ഹരിജിത്, ദേവനന്ദ, സ്നേഹ സുനിൽ, പഞ്ചമി, രേവതി രമേഷ് എന്നിവർ ചേർന്ന് ലോകത്തിന്റെ പല ഭാഗത്തു നിന്നും ലളിതമായ രീതിയിൽ അവതരിപ്പിച്ച ഒരു തിരുവാതിരക്കളി ശ്രദ്ധേയമാകുന്നു.

അടുത്ത ഓണമെങ്കിലും സന്തോഷവും സമാധാനവും നിറഞ്ഞതാവട്ടെ എന്ന പ്രാർത്ഥനയോടെ എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ..

ശ്രീലക്ഷ്മി രാജേഷ്
ഒകെമോസ്, മിഷിഗൺ

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News